Malayalam
ബീസ്റ്റ് കണ്ട രജനികാന്ത് തന്റെ പുതിയ ചിത്രത്തില്‍ നിന്നും നെല്‍സണ്‍ ദിലീപ് കുമാറിനെ മാറ്റി…?; പുതിയ സംവിധായകനെ താരം തേടുന്നതായും വിവരം
ബീസ്റ്റ് കണ്ട രജനികാന്ത് തന്റെ പുതിയ ചിത്രത്തില്‍ നിന്നും നെല്‍സണ്‍ ദിലീപ് കുമാറിനെ മാറ്റി…?; പുതിയ സംവിധായകനെ താരം തേടുന്നതായും വിവരം
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തിയ ബീസ്റ്റ് പുറത്തെത്തിയത്. ചിത്രത്തിന് വിചാരിച്ചതു പോലെ തന്നെ പ്രതീക്ഷ നിലനിര്‍ത്താനായില്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ നെല്‍സണും രജനികാന്തും തമ്മിലുള്ള ചിത്രത്തില്‍ നിന്നും സംവിധായകനെ രജനികാന്ത് മാറ്റാന്‍ തീരുമാനിച്ചുവെന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. ബീസ്റ്റിന്റെ പരാജയമാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലൈവര്‍ 169 ന്റെ നിര്‍മ്മാതാക്കള്‍ ഒരുക്കിയ പ്രത്യേക സ്ക്രീനിങ്ങില്‍ രജനികാന്ത് ബീസ്റ്റ് കണ്ടു. എന്നാല്‍ താരത്തിന് ചിത്രത്തോട് വലിയ മതിപ്പുണ്ടായില്ലെന്നും ഇതിനാലാണ് നെല്‍സണിനു പകരം പുതിയ സംവിധായകനെ താരം തേടുന്നുതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബീസ്റ്റ് സിനിമയെകുറിച്ച് സൂപ്പര്‍സ്റ്റാര്‍ ഇതുവരെയും സോഷ്യല്‍ മീഡിയലോ മറ്റെങ്ങും തന്നെ പ്രതികരിച്ചിട്ടില്ല.
ഈ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ആരാധാകരുടെ വാദം. അതേസമയം മാറ്റ് ചില ആരാധകര്‍ക്ക് സംവിധായകനെ മാറ്റണമെന്ന് ആഗ്രഹമുണ്ടെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നെല്‍സണ്‍ തലൈവര്‍ 169 ന്റെ ഭാഗമാവുന്നുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി നെല്‍സണ്‍ ദിലീപ്കുമാറും സൂപ്പര്‍സ്റ്റാറുമായി ചിത്രത്തിന്റെ തിരക്കഥയുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
വിജയ് നായകനായ നെല്‍സന്റെ ചിത്രം ‘ബീസ്റ്റ്’ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഡാര്‍ക്ക് കോമഡി ത്രില്ലറുകളായ ‘കൊലമാവ് കോകില’, ‘ഡോക്ടര്‍’ എന്നീ സിനിമകളിലൂടെയാണ് നെല്‍സണ്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ നെല്‍സണ്‍ വളരേയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.
