Malayalam
കൊറോണ കടിക്കും അതുകൊണ്ട് ഞാൻ സ്കൂളിൽ പോവില്ല ; കുട്ടികുറുമ്പനായി ചാക്കോച്ചന്റെ ഇസകുട്ടൻ’; വീഡിയോ വൈറൽ !
കൊറോണ കടിക്കും അതുകൊണ്ട് ഞാൻ സ്കൂളിൽ പോവില്ല ; കുട്ടികുറുമ്പനായി ചാക്കോച്ചന്റെ ഇസകുട്ടൻ’; വീഡിയോ വൈറൽ !
മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനാണ് കുഞ്ചാക്കോ ബോബൻ . കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കൺമണിയാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബൻ. മലയാള സിനിമാ മേഖലയിലെ താരപുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുട്ടിത്താരം കൂടിയാണ് ഇസഹാക്ക്. മൂന്ന് വയസിൽ എത്തി നിൽക്കുന്ന ഇസക്കുട്ടന് സിനിമാ മേഖലയ്ക്ക് അകത്തും പുറത്ത് നിന്നുള്ളവരും ആശംസകൾ നേരുന്നുണ്ട്.
ഇസഹാക്കിന് പിറന്നാൾ ആശംസിച്ച് നടി ഉണ്ണിമായ പ്രസാദ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.കൊറോണ കടിക്കുമെന്ന് ഭയന്ന് സ്കൂളിൽ പോകാൻ മടി പിടിച്ച് ഇരിക്കുന്ന ഇസഹാക്കാണ് വീഡിയോയിലുള്ളത്. ‘എന്റെ ഇസുവിന് ഇന്ന് മൂന്ന് വയസ് തികയുന്നു. കൊറോണയെ ഭയന്ന് സ്കൂളിൽ പോകാൻ സമ്മതിക്കുന്നില്ല അവൻ. എത്ര പെട്ടെന്നാണ് ഇവൻ വളരുന്നത്…. തമാശകളുടെയും സ്നേഹത്തിൻ്റെയും വികൃതികളുടേയും ഒരു ലോകം അച്ഛനും അമ്മയും ചേർന്ന് അതിന് വേണ്ടി സൃഷ്ടിക്കുന്നു. പക്ഷേ അതിലെല്ലാമുപരി അവൻ എന്റെ ബട്ടർ ബൺ ബോയ് ഫ്രണ്ടാണ്. മാംഗോ ഗേളുമായി അവൻ അഗാധമായ സ്നേഹത്തിലുമാണ്.’
‘നമ്മളുടെ ദിവസങ്ങൾ വരാൻ പോവുകയാണ് ഇസൂ…. നിനക്ക് മനോഹരമായ ഒരു വർഷം ആശംസിക്കുന്നു കുഞ്ഞേ’ എന്നാണ് ഉണ്ണിമായ കുറിച്ചത്. കുറുമ്പ് നിറഞ്ഞ ഇസുവിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു. ഇസുവിന്റെ മൂന്നാം പിറന്നാളും ആഘോഷമായിട്ടാണ് കുഞ്ചാക്കോ ബോബനും പ്രിയയും കൊണ്ടാടിയത്. കൺസ്ട്രക്ഷൻ വർക്ക് തീമിൽ ആയിരുന്നു പിറന്നാൾ ആഘോഷം. കെട്ടിട രൂപത്തിലുള്ള കേക്കാണ് ഒരുക്കിയിരുന്നത്. അതിന് ഭംഗി കൂട്ടാൻ ടിപ്പറും ജെസിബിയുമെല്ലാം കേക്കിന് സമീപം ഒരുക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. നിർമ്മാണമേഖലയിൽ ഉപയോഗിക്കുന്ന സുരക്ഷാ തൊപ്പിയും വസ്ത്രങ്ങളും ധരിച്ചാണ് കുടുംബാംഗങ്ങളെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
പതിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്. മകൻ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചനും പ്രിയയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണിപ്പോൾ. ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കിട്ടിയ ഒരു അവധി ദിവസം മകൻ ഇസഹാക്കിനൊപ്പം ആഘോഷിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. അപ്പന്റെ പ്രിയ കൂട്ടുകാരി ഭാവനയെ കാണാൻ പോയ ഇസയുടെ ചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.
ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് വൈറൽ ഫോട്ടോയിൽ ഉണ്ടായിരുന്നത്.
‘എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ…’ എന്നാണ് ഇസയെ കൊഞ്ചിക്കുന്ന ഭാവനയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ കുറിച്ചിരുന്നത്. ഒറ്റ് അടക്കം നിരവധി സിനിമകളാണ് ഇനി കുഞ്ചാക്കോ ബോബന്റേതായി റിലീസിന് എത്താനുള്ളത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് സിനിമയുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ പുറത്ത് വിട്ടിരുന്നു.
about kunjako boban
