Connect with us

ഷെര്‍വാണിയിട്ട് നല്ലവനായ ഉണ്ണി ആശുപത്രിയില്‍ പോയെങ്കിൽ ; ആര്യ പോയത് മരണവീട്ടില്‍ ,മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു; രമേഷ് പിഷാരടി പറയുന്നു !

Malayalam

ഷെര്‍വാണിയിട്ട് നല്ലവനായ ഉണ്ണി ആശുപത്രിയില്‍ പോയെങ്കിൽ ; ആര്യ പോയത് മരണവീട്ടില്‍ ,മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു; രമേഷ് പിഷാരടി പറയുന്നു !

ഷെര്‍വാണിയിട്ട് നല്ലവനായ ഉണ്ണി ആശുപത്രിയില്‍ പോയെങ്കിൽ ; ആര്യ പോയത് മരണവീട്ടില്‍ ,മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു; രമേഷ് പിഷാരടി പറയുന്നു !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. കോമഡിയിൽ ഒരടി മുന്നിൽ നിൽക്കുന്ന നടൻ എന്നത് രമേഷ് പിഷാരടിക്ക് മാത്രം സ്വന്തമാണ്. ശൂന്യതയിൽ നിന്നൊരു ഹാസ്യമുണ്ടാക്കാൻ പിഷാരടിയിൽ കഴിഞ്ഞിട്ടേ ആരുമുള്ളു. കോമേഡിയും അഭിനയവും മാത്രം അല്ല സംവിധായകനായും രമേഷ് പിഷാരടി കയ്യടി നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട് രമേഷ് പിഷാരടി. പിഷുവെന്ന് മലയാളികള്‍ സനേഹത്തോടെ വിളിക്കുന്ന രമേഷ് പിഷാരടി ഹിറ്റാക്കി മാറ്റിയ കഥാപാത്രമാണ് അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി. ഇന്ന് സോഷ്യല്‍ മീഡിയ മീമുകളിലെ താരമാണ് ഉണ്ണി.

ഷര്‍വാണിയണിഞ്ഞ് അച്ഛന്‍ കിടക്കുന്ന ആശുപത്രിയില്‍ വന്നും വീടിന്റെ ടെറസില്‍ ചെടികളുടെ കൂടെ കഞ്ചാവ് നട്ടുമൊക്കെ നല്ലവനായ ഉണ്ണി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നല്ലവനായ ഉണ്ണി എന്ന കഥാപാത്രം വന്നതിന് പിന്നിലെ കഥകള്‍ തുറന്നു പറയുകയാണ് രമേഷ് പിഷാരടി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിഷാരടി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും തന്നെയാണ് നല്ലവനായ ഉണ്ണി കഥാപാത്രത്തെ എഴുതിയുണ്ടാക്കിയത്. പക്ഷെ, അതിന്റെ പെര്‍ഫോമന്‍സിന്റെ കാര്യം വന്നപ്പോള്‍ ഞാനും കൂടെ നാദിര്‍ഷിക്കയോടും ഇവരോടും സംസാരിച്ചിരുന്നു. കാരണം, ഇയാള്‍ ചെയ്യുന്നത് കുഴപ്പമാണ് എന്ന ബോധ്യം ഇയാള്‍ക്കില്ല. അങ്ങനെ ചില ആള്‍ക്കാരുണ്ട്. ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ് എന്ന് അറിയില്ല. പുള്ളിയെ പൊലീസ് പിടിച്ചുകൊണ്ട് പോകുമ്പോഴും തെറ്റ് ചെയ്യരുത് ചേട്ടാ എന്ന് ബാക്കിയുള്ളവരോട് പറയുകയാണ്. താന്‍ കാണിച്ചത് പോക്കിരിത്തരമാണെന്ന് പുള്ളി ജയിലില്‍ പോകുന്നത് വരെ സമ്മതിച്ചിട്ടില്ല” എന്നാണ് പിഷാരടി പറയുന്നത്.

ചിരിച്ച്, ഹാപ്പിയായി. ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ കാണുന്ന കൊച്ചിനോട് നന്നായി പഠിക്കണേ എന്നൊക്കെ പറയുന്നുണ്ട് ഉണ്ണിയെന്നും പിഷാരടി ചൂണ്ടിക്കാണിക്കുന്നു. ഉണ്ണി എന്നത് തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമില്ലാതെ ചെയ്യുന്ന കഥാപാത്രമായിരിക്കണം എന്നത് എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും പിഷാരടി പറയുന്നു. ചിത്രത്തില്‍ ഷെര്‍വാണി ഇട്ട് ഹോസ്പിറ്റലില്‍ പോകുന്നതൊക്കെ ബിബിനും വിഷ്ണുവും ആണ് പ്ലാന്‍ ചെയ്തതെന്നും പിഷാരടി പറയുന്നു. പിന്നാലെ സമാനമായ ആരെങ്കിലും പിഷാരടിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ബഡായി ബംഗ്ലാവില്‍ പിഷാരടിയുടെ ഒപ്പം താരമായി മാറിയ ആര്യയെക്കുറിച്ചായിരുന്നു പിഷാരടി മനസ് തുറന്നത്.

”എനിക്ക് തോന്നുന്ന ഒരു കാര്യം, ഉറപ്പില്ല. ഫേമസ് ആയ ഒരാള്‍ ഒരിക്കല്‍ മരിച്ചുപോയി. ഞങ്ങള്‍ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങിലായിരുന്നു. അവിടെ നിന്ന് ബ്രേക്കില്‍ മരിച്ച വീട് വരെ പോയി വരാം, എന്ന് വിചാരിച്ച് ഞങ്ങള്‍ പോയി. അപ്പൊ ആര്യ ഒരു ഡ്രസ് ഇട്ടോണ്ട് വന്നു. ഒരിക്കലും മരിച്ച വീട്ടില്‍ ഇടാന്‍ പാടില്ലാത്ത ഒരു ഡ്രസ്. അവള്‍ക്ക് ഇതറിയില്ല. ലൊക്കേഷനില്‍ നിന്ന് വന്നതാണ്, വേറെ ഡ്രസ് ഒന്നുമില്ല. പക്ഷെ, മരിച്ച വീട്ടിലുള്ള എല്ലാവരും, ഇതെന്താ ഇതിനിടയില്‍ ഇങ്ങനെ വന്നേക്കുന്നെ, എന്ന തരത്തില്‍ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ ലുക്ക് പാസ് ചെയ്യുന്നത് ഞാന്‍ കണ്ടു” എന്നാണ് പിഷാരടി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

അതേസമയം രമേഷ് പിഷാരടി നായകനായി എത്തുന്ന നോ വേ ഔട്ട് എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. കപ്പല്‍ മുതലാളിയ്ക്ക് ശേഷം പിഷാരടി നായകനായി എത്തുന്ന സിനിമയാണ് നോ വേ ഔട്ട്.

about ramesh pisharody

More in Malayalam

Trending

Recent

To Top