News
നടിമാര്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച് ‘ആര്‍എക്സ് 100’ ലെ നായിക പായല്‍ രജ്പുത്
നടിമാര്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച് ‘ആര്‍എക്സ് 100’ ലെ നായിക പായല്‍ രജ്പുത്
‘ആര്‍എക്സ് 100’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പായല്‍ രജ്പുത്. ഇപ്പോഴിതാ നടിമാര്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പായല്‍ രജ്പുത്. മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പായല്‍ ഇതേ കുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.
ചില നടിമാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ഒരു മദ്യ ബ്രാന്‍ഡിന്റെ പോസ്റ്ററോ പരസ്യമോ ഇട്ടാല്‍, യാഥാസ്ഥിതികരായ കുറേ ആള്ക്കാര് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നു. ഇത് ശരിയല്ല എന്നാണ് പായല്‍ പറയുന്നത്. ഇക്കാര്യത്തില്‍, ലിംഗവിവേചനം പാടില്ല.
ഒരു നടന് മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ആരും അവനെ വിലയിരുത്തുന്നില്ലെന്നും, എല്ലാവര്ക്കും അതൊരു സ്വാഭാവിക കാഴ്ചയായി മാറുകയാണെന്നും പായല്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും വിനോദ ആവശ്യങ്ങള്‍ക്കായി മദ്യം കഴിക്കുന്നുണ്ടെന്നും അതിനാല്‍, നടിമാര്‍ മദ്യ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നും പായല്‍ അഭിപ്രായപ്പെട്ടു.
കോണ്ടം ബ്രാന്‍ഡിനെ കുറിച്ച് പരസ്യം ചെയ്ത നിധി അഗര്‍വാള്‍ എന്ന നായികയ്ക്ക് നേരെ അടുത്തിടെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. സ്ത്രീവിരുദ്ധത നിറഞ്ഞതും അശ്ലീലവുമായിരുന്നു ഇവര്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പായലിന്റെ പ്രതികരണം.
