News
ഡാനിഷ് ഓപ്പണില്‍ അഭിമാന താരങ്ങളായി നടന് മാധവന്റെ മകന് വേദാന്ത് മാധവന്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാധവന്
ഡാനിഷ് ഓപ്പണില്‍ അഭിമാന താരങ്ങളായി നടന് മാധവന്റെ മകന് വേദാന്ത് മാധവന്, സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാധവന്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മാധവന്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഡാനിഷ് ഓപ്പണില്‍ അഭിമാന താരങ്ങളായിരിക്കുകയാണ് കേരളത്തിന്റെ സജന് പ്രകാശും വേദാന്ത് മാധവനും.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് സജന് ഫിനിഷ് ചെയ്തത്. 1500 മീറ്റര്‍ വിഭാഗത്തില്‍ വേദാന്ത് വെള്ളി മെഡല്‍ നേടി. നടന് മാധവന്റെ മകനാണ് വേദാന്ത് മാധവന്. ഇരുവരുടെയും മെഡല്‍ നേട്ടത്തിലെ സന്തോഷം പങ്കുവച്ച് മാധവന് ട്വീറ്റ് ചെയ്തു. പരിശീലകനായ പ്രദീപ് കുമാറിനും മാധവന് ട്വീറ്റ് ചെയ്തു. പരിശീലകനായ പ്രദീപ് കുമാറിനും മാധവന് ഇതോടൊപ്പം നന്ദി പറഞ്ഞു.
ഇടുക്കി സ്വദേശിയായ സജന് പ്രകാശ് നീന്തലില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2015-ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ളൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്തിട്ടുള്ള സജന് 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടി ആ വര്‍ഷത്തെ ദേശീയ ഗെയിംസിന്റ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2016-ലെ റിയോ ഒളിമ്ബിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് സജനാണ്. ഒളിമ്ബിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം കൂടിയാണ് സജന്. റോമില്‍ നടന്ന യോഗ്യതാ ചാമ്ബ്യന്‍ഷിപ്പില്‍ 1:56.38 സമയത്തില്‍ ഒന്നാമതെത്തിയാണ് ഒളിമ്ബിക്സ് യോഗ്യത നേടിയത്.
