വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ രണ്ട് മുസ്ലിം സഹോദരങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു; കുറിപ്പുമായി സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ഈ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ബൈക്കപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് താരം. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
സാമുവലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;
സുഹൃത്തുക്കളെ, ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ഞാന്‍ ഒരു ബൈക്ക് അപകടത്തില്‍ പെട്ടു. ഒരു കവലയിലേയ്ക്ക് കയറാനിരിക്കെ അതി വേഗതയില്‍ വന്ന ഒരു കാര്‍ എന്നെ ഇടിക്കാനെത്തുകയായിരുന്നു. കാറിന്റെ ഇടിയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് തെന്നിമാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തില്‍പ്പെട്ടു. ആശുപത്രിയില്‍ പോയി എന്റെ പരിക്കുകള്‍ ചികിത്സിച്ചു. ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു…
റോഡില്‍ നിന്ന് എന്നെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയ ആ രണ്ട് മുസ്ലിം സഹോദരങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. ഞാന്‍ സുഖപ്പെടുന്നത് വരെ അവര്‍ ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്നു. ഞാന്‍ അവര്‍ക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു. ദൈവം അവര്‍ക്ക് വലിയ പ്രതിഫലം നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
കുറച്ചുകാലമായി ഞാന്‍ നിങ്ങളുമായി ഒരു നല്ല വാര്‍ത്തയും പങ്കുവെച്ചിരുന്നില്ലെന്ന് എനിക്കറിയാം. എന്റെ അടുത്ത പ്രൊജക്ട് ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി സിനിമയാണ്. നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ 2018ല്‍ സകരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ‘ഒരു കരീബിയന്‍ ഉടായിപ്പ്’ എന്ന മലയാള ചിത്രത്തിലും സാമുവല്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...