Malayalam
ബിഗ് ബോസ് നാലാം സീസൺ വൻ പരാജയമോ ?: ആ ശബ്ദത്തിന് എന്ത് സംഭവിച്ചു; ജാസ്മിന് മുന്നിൽ ബിഗ് ബോസ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു!
ബിഗ് ബോസ് നാലാം സീസൺ വൻ പരാജയമോ ?: ആ ശബ്ദത്തിന് എന്ത് സംഭവിച്ചു; ജാസ്മിന് മുന്നിൽ ബിഗ് ബോസ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു!
മത്സരാർഥികളെല്ലാം ഏറ്റവും വാശിയോടെ പൊരുതുന്നത് ക്യാപ്റ്റൻസി ടാസ്കിനിടയിലാണ്. നോമിനേഷനിൽ നിന്നും രക്ഷപ്പെടാനുള്ള അവസരം അടക്കം ലഭിക്കുമെന്നതിനാൽ എല്ലാവരും വാശിയോടെ വീക്കിലി ടാസ്ക് പൂർത്തീകരിച്ച ശേഷമാണ് തെരഞ്ഞെടുക്കുന്ന മൂന്നുപേർ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത്. അതിനാടകീയമായി നടന്ന ജയിൽ നോമിനേഷന് ശേഷമാണ് ക്യപ്റ്റൻസി ടാസ്കിൽ മത്സരിക്കാൻ യോഗ്യരായവരെ കൂട്ടത്തിൽ നിന്നും മത്സരാർഥികൾ തെരഞ്ഞെടുത്തത്.
വിഷു സ്പെഷ്യൽ എപ്പിസോഡിലായിരുന്നു ക്യാപ്റ്റൻസി ടാസ്കും നടന്നത്. മത്സരാർത്ഥികളെല്ലാവരും കണി കണ്ടുകൊണ്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നിർദേശിച്ച പ്രകാരം സുചിത്ര, ശാലിനി, അഖിൽ എന്നിവർ ചേർന്നാണ് കണി ഒരുക്കിയത്. കണി കണ്ടതിന് പിന്നാലെ മനോഹരമായൊരു ഗാനത്തിനൊപ്പം കുട്ടി അഖിൽ കൃഷ്ണനായി ഒരുങ്ങി എത്തി ഗോപികമാർക്കൊപ്പം ചുവടുവെച്ചു.
കഴിഞ്ഞ ആഴ്ചയിൽ നടന്ന ടാസ്ക്കുകളിലും വീട്ടുജോലികളിലും കൃത്യമായി കാര്യങ്ങൾ ചെയ്തവരെ കണ്ടെത്തി ക്യാപ്റ്റൻസി ടാസ്കിൽ മത്സരിപ്പിക്കാനാണ് ബിഗ് ബോസ് പറഞ്ഞത്. മൂന്ന് പേരുകളാണ് പറയേണ്ടതെന്നും അതിനുള്ള കാര്യമെന്താണെന്ന് പറയണമെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ പതിനാറ് മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിൽ നിന്നും തെരഞ്ഞെടുത്ത അപർണ, റോൺസൺ, ധന്യ എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് റോൺസണിന് ആയിരുന്നു. ഗാർഡൻ ഏരിയയിൽ വെച്ചായിരുന്നു മത്സരം. വെള്ളം കളി എന്നായിരുന്നു ടാസിക്കിന്റെ പേര്.
ദ്വാരങ്ങളുള്ള കപ്പുകൾ ഉപയോഗിച്ച് ടംബ്ലറിൽ നിന്നും വെള്ളമെടുത്ത് കാലിയായ ടംബ്ലറിൽ നിറക്കുക എന്നതാണ് ടാസ്ക്. ശേഷം നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ റോൺസൺ വിജയി ആകുകയും അടുത്താഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു. അപർണയും ധന്യയും മത്സരത്തിന്റെ നിയമങ്ങൾ തെറ്റിച്ചതിനാലാണ് റോൻസൺ വിജയിയായത്.
ക്യാപ്റ്റൻസി ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെ ബ്ലെസ്ലിയും സുചിത്രയും തമ്മിൽ വലിയ തർക്കം നടന്നു.
ബിഗ് ബോസ് പറഞ്ഞതനുസരിച്ചല്ല ബ്ലെസ്ലി ധന്യയ്ക്ക് നേരെ വെള്ളമൊഴിച്ചത് എന്നതായിരുന്നു കാരണം. ബ്ലെസ്ലി കറക്ടായല്ല വെള്ളമൊഴിച്ചതെന്ന് സുചിത്ര പറഞ്ഞപ്പോൾ താൻ ശരിയായ രീതിയിലാണ് ടാസ്ക് ചെയ്തതെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അനാവശ്യം വിളിച്ച് പറയരുതെന്നും ബ്ലെസ്ലി താക്കീത് ചെയ്തു. സ്ത്രീകളോട് മോശമായി പെരുമാറി ബ്ലെസ്ലി എന്ന തരത്തിലായിരുന്നു സുചിത്രയുടെ സംസാരം. ഒരുതരത്തിൽ സുചിത്ര മനപൂർവം ബ്ലെസ്ലിയുടെ മേൽ സ്ത്രീ വിരുദ്ധത വാദം കെട്ടിവെച്ചതാണെന്നേ പറയാൻ സാധിക്കു…
പിന്നെ ഡോക്ടർ റോബിനെ സൈക്കോ എന്ന് വിളിച്ചതിനു ഡെയിസി സോറി പറയുന്നുണ്ട്. അപ്പോൾ അത് കുഴപ്പമില്ല എന്നുപറഞ്ഞ് ആ ഒരു വഴക്ക് അവിടെ സോൾവ് ആയിട്ടുണ്ട്.
പിന്നെ ജാസ്മിൻ കൺഫെഷൻ റൂമിൽ പോയി സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡോക്ടര്‍ റോബിനും ജാസ്മിനും മുഖാമുഖമെത്തിയിരുന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്കിടയില്‍ ഇത്രയും വലിയ വഴക്ക് നടന്നത്. ഇരുവരും പരസ്പരം സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ജാസ്മിന്‍ പരസ്യമായി റോബിന്റെ പിതാവിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ റോബിനുമായുള്ള വഴക്കിന് ശേഷം ജാസ്മിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിച്ചിരിക്കുകയാണ്. വാക്കുകള്‍ സൂക്ഷിക്കണമെന്നാണ് ബിഗ് ബോസ് പറയുന്നത്. ഒപ്പം തന്നെ മോട്ടിവേഷനും കൊടുക്കുന്നുണ്ട്.
പേടിയുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ബിഗ് ബോസ് സംസാരം ആരംഭിച്ചത്. ‘പേടി ഇല്ലാതില്ലാ എന്നായിരുന്നു ജാസ്മിന്റെ’ മറുപടി. ‘പല്ലിയെ കണ്ടാല്‍ പേടിയുണ്ട്, ഇവിടെ നടന്ന സംഭവങ്ങള്‍, പിന്നെ എന്റെ വായ്, അത് വലിയൊരു പേടിയാണെന്നും’ ജാസ്മിൻ പറയുണ്ട്. ശരിക്കും ജാസ്മിൻ അപ്പോൾ ജാസ്മിന്റെ നാവിനെ ഭയക്കുന്നുണ്ട്.
വാക്കുകള്‍ മാത്രം സൂക്ഷിച്ചാല്‍ മതിയെന്നാണ് ഇത് കേട്ട ബിഗ് ബോസിന്റെ പ്രതികരണം. ‘ജാസ്മിന്‍ മികച്ചൊരു മത്സരാര്‍ത്ഥിയാണെന്നും ബിഗ് ബോസ്’ പറയുന്നുണ്ട്. എന്നാല്‍ ‘താന്‍ വാക്കുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബിഗ് ബോസില്‍ വന്നതിനെക്കാള്‍ ഒത്തിരി മാറ്റമുണ്ടെന്നും ജാസ്മിന്‍ മറുപടിയായി പറഞ്ഞു. ഒപ്പം തന്നെ അതിന് വേണ്ടി നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ടെന്നും’ ജാസ്മിൻ പറയുണ്ട്.
പിന്നെയാണ് ബിഗ് ബോസ് പറയുന്നത്… ” ‘മുന്നോട്ടുള്ള യാത്രയില്‍ ആരോഗ്യം ശ്രദ്ധിക്കണം എന്ന്… അപ്പോൾ തന്നെ ജാസ്മിൻ.. അതാണ് ബിഗ് ബോസ് പ്രശ്നം.. പ്രോടീൻ ഇല്ല ബിഗ് ബോസ്…
അപ്പോൾ ബിഗ് ബോസ്… പറയുന്നത് പുകവലിയില്‍ അല്പം നിയന്ത്രണം ആകാമെന്നായിരുന്നു. ഓ തഗ് ബിഗ് ബോസ്… അപ്പോൾ നിയന്ത്രിക്കുന്നുണ്ട് എന്ന് ജാസ്മിൻ പറയുന്നുണ്ട്.. ഏത് അവസ്ഥയിലും ജീവിക്കാന്‍ കഴിയുന്നവരാണ് ഈ ബിഗ് ബോസ് വീട്ടില്‍ മുന്നേറുന്നത്. അത് പ്രത്യേകം മനസ്സില്‍ ഓര്‍ക്കുക. ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ച് മികച്ച രീതിയില്‍ മുന്നേറണം’, എന്നും ബിഗ് ബോസ് കണ്‍ഫെക്ഷന്‍ റൂമിലെത്തിയ ജാസ്മിനോട് പറഞ്ഞു.
പക്ഷെ ഇവിടെ വന്നു വന്നു ആർക്കും ബിഗ് ബോസിനെ ഒരു വിലയില്ലാതായി. അല്ലെ.. അങ്ങനെ നിങ്ങൾക്ക് തോന്നിയെങ്കിൽ കമെന്റ് ചെയ്യുക.
about bigg boss
