Malayalam
ബിഗ് ബോസ് സീസൺ 4 ആദ്യ ലേഡി വിന്നര്‍ ; റോബിന് പറ്റിയ വെല്ലുവിളി; വീട്ടിനുള്ളിലെ ആ താരത്തെ കുറിച്ച് വൈറലാകുന്ന വാക്കുകൾ!
ബിഗ് ബോസ് സീസൺ 4 ആദ്യ ലേഡി വിന്നര്‍ ; റോബിന് പറ്റിയ വെല്ലുവിളി; വീട്ടിനുള്ളിലെ ആ താരത്തെ കുറിച്ച് വൈറലാകുന്ന വാക്കുകൾ!
‘ബിഗ് ബോസ് സീസണ് നാലില്‍ ഇത് വരെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ളത് കുട്ടി അഖിലിനും റോണ്‍സനുമാണ്. കാരണം അവരെ സപ്പോട്ട് ചെയ്ത് ഇടുന്ന പോസ്റ്റുകളില്‍ നെഗറ്റീവ്സും പൊങ്കാലയും ഇമോജിയും പൊതുവേ കുറവാണ്. അപര്‍ണയും ദില്‍ഷയും തൊട്ടു പിന്നിലുണ്ട്. ഏറ്റവും കൂടുതല്‍ സംസാര വിഷയമായത് ഡോ. റോബിനാണ്. എവിടെ നോക്കിയാലും ഡോക്ടര്‍ തരംഗം. ഏറ്റവും നന്നായി ടാസ്ക് ചെയ്യുന്നത് ബ്ലസ്ലിയും സംസാരത്തിലൂടെ കണ്ടന്റ് കൊണ്ടു പോകുന്നത് ഡെയ്സിയുമാണ്.
എന്നാല്‍ ഏത് ഗ്രൂപ്പോ മീഡിയയോ എടുത്താലും വോട്ടിങ്ങില്‍ ഇവരെ എല്ലാവരേയും പിന്നിലാക്കുന്നതും ബിഗ് ബോസ് ഹൗസില്‍ നിലവില്‍ അടക്കി ഭരിക്കുന്നതും ജാസ് എന്ന പെണ്‍പുലി തന്നെ. ജാസ് ഒരു കാര്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ വേറെ എതിരഭിപ്രായങ്ങള്‍ ഉണ്ടാവില്ല.
അതിന് മുകളില്‍ ആരും സംസാരിക്കുന്നതും കണ്ടിട്ടില്ല. ജനുവിനിറ്റിയാണ് ജാസിന്റെ പ്ലസ് പോയിന്റ്. സംസാരം കൂടി ശ്രദ്ധിച്ചാല്‍ ഒരു പക്ഷേ ഇത് വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിഗ് ബോസ് മലയാളത്തില്‍ ഒരു ലേഡി വിന്നര്‍ പിറവി എടുത്തിരിക്കും…’ എന്നുമാണ് പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നത്.
അതേ സമയം ജാസ്മിനെ വെറുക്കുന്നത് ഡോക്ടറുടെ ആരാധകര്‍ മാത്രമാണെന്നാണ് മറ്റ് ചിലരുടെ വിലയിരുത്തല്‍. അവരുടെ വിചാരം ഡോക്ടര്‍ മച്ചാന്, സൈക്കൊ ഡോക്ടറാകാനുള്ള കാരണം ജാസ്മിനാണെന്നാണ്.
പക്ഷെ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല ജാസ്മിന് കൂടി ആ വീട്ടിലില്ലായിരുന്നെങ്കില്‍ ഡോക്ടറെ ചങ്ങലക്കിട്ടേനെ ബിഗ് ബോസ്. തുടക്കത്തില്‍ ഇഷ്ടമല്ലാത്ത ജാസ്മിനെ, ഇപ്പോള്‍ ബിഗ് ബോസില്‍ കണ്ടന്റുണ്ടാക്കുന്നത് കൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങി. എന്റെ വോട്ട് മുഴുവന്‍ ഇപ്പോള്‍ ജാസ്മിന് മാത്രം എന്നാണ് ഒരു ആരാധകന്റെ കമന്റ്.
റോബിന്റെയും ജാസ്മിന്റെയും ഫാന്‍ അല്ലാതെ അവരെ കുറിച്ച് പറയുകയാണെന്ന് പറഞ്ഞും ഒരാള്‍ എത്തിയിരുന്നു. ‘രണ്ട് പേരുടെയും ഫാന്‍ അല്ല. എങ്കിലും ഇന്നത്തെ ഫൈറ്റില്‍ ജാസ്മിന് ആണ് സ്കോര്‍ ചെയ്തത്. ഡോക്ടറിന്റെ ഡബിള്‍ സ്റ്റാന്‍ഡ് പൊളിച്ചു കൊടുത്തു. നന്നായി കളിച്ചു എന്ന് പറയാം. രണ്ട് പേരുടെയും ഭാഷ മോശം ആണ്. അതിപ്പോ അടി ഉണ്ടാക്കുമ്പോള്‍ ഏത് മലയാളികള്‍ ആണ് അച്ചടി ഭാഷയില്‍ സംസാരിക്കുന്നത്. ഇവരെ കുറ്റം പറയുന്ന ഇത് കണ്ട് കൊണ്ടിരിക്കുന്ന മലയാളികള്‍ എല്ലാം വഴക്ക് ഇടുമ്പോള്‍ സഭ്യമായ ഭാഷ ആണ് ഉപയോഗിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനം ഉണ്ടെന്നും പറയുന്നു.
about jasmin
