Connect with us

ഭയന്നത് തന്നെ സംഭവിച്ചു; കല്യാണവീട് ഇന്ന് മരണവീടായി മാറി; ആ വാക്ക് പ്രകാശന് വിനയാകും ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന എപ്പിസോഡിലേക്ക് !

Malayalam

ഭയന്നത് തന്നെ സംഭവിച്ചു; കല്യാണവീട് ഇന്ന് മരണവീടായി മാറി; ആ വാക്ക് പ്രകാശന് വിനയാകും ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന എപ്പിസോഡിലേക്ക് !

ഭയന്നത് തന്നെ സംഭവിച്ചു; കല്യാണവീട് ഇന്ന് മരണവീടായി മാറി; ആ വാക്ക് പ്രകാശന് വിനയാകും ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന എപ്പിസോഡിലേക്ക് !

അങ്ങനെ നമ്മൾ കാത്തിരുന്ന ആ രംഗം എത്തി. സരയുവിന്റെ ആത്മഹത്യാ.. കല്യാണിയും കിരണും വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും സരയു വിചാരിച്ചിരുന്നില്ല. അങ്ങനെ എങ്കിൽ സരയു ഒരിക്കലും സ്വപ്നം കാണില്ലായിരുന്നു. ഇന്നിപ്പോൾ കണ്ണുകളെ പോലും വിശ്വസിക്കാൻ സാധിക്കാത്ത കാഴ്ചയാണ് സരയുവിന് കാണേണ്ടി വന്നിരിക്കുന്നത്.

പ്രകാശൻ ആണ് ശരിക്കും ഈ ഒരു അവസ്ഥയിൽ പെട്ട് പോയത്. ദേഷ്യം കാരണം ആരെയും തല്ലാൻ പോലും സാധിക്കാത്ത അവസ്ഥ ആണ് അയാൾക്ക്. പിന്നെ സരയു ശരിക്കും അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ വിവാഹം ഉണ്ടാകില്ലല്ലോ.. അവൾ ഭ്രാന്ത് കാണിച്ചു ഇപ്പോൾ ആ വിവാഹം നിർത്തിയേനെ… അതുപോലും പ്രകാശന് സാധിച്ചില്ല. എല്ലാത്തിനും സാക്ഷിയാകാൻ മാത്രമേ സാധിച്ചുള്ളൂ.

ഇനി ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ ഒരു സൂചന കിട്ടുന്നുണ്ട്. വിക്രം ചിലപ്പോൾ ഇനി നന്നാകും. അതായത് പ്രകാശൻ വിക്രമിനെ നല്ലപോലെ പരിഹസിക്കുന്നുണ്ട് . കുറ്റപ്പെടുത്തുന്നുണ്ട്. അതേതായാലും വിക്രമിന് ക്ഷമിക്കാൻ സാധിക്കില്ല . നട്ടല്ലില്ലാത്തവൻ ആയിപ്പോയി വിക്രം എന്ന് പറയുമ്പോൾ മൂങ്ങ പറയുന്നുണ്ട് ഈ സമയത്ത് ആ ജയിലിൽ കിടക്കുന്നവൾ വേണമായിരുന്നു എന്ന്..

പിന്നെ രൂപ ശരിക്കും ഇപ്പോൾ എല്ലാം ക്ഷമിച്ചു മട്ടാണ്. പക്ഷെ അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.. കള്ളം പറയുന്നത് തീരെ ഇഷ്ടമല്ല എന്ന്.. അപ്പോൾ സി എസും കൂട്ടരും ചേർന്നുള്ള പ്ലാൻ ആയിരുന്നു ഈ വിവാഹം എന്ന് കണ്ടെത്തിയാലോ? അത് കണ്ടെത്താൻ പ്രകാശൻ വിചാരിച്ചാൽ പുഷ്പം പോലെ സാധിക്കുകയും ചെയ്യും..

പിന്നെ സാരയുവിന്റെ ആത്മഹത്യ ശ്രമത്തോടെ രൂപയും മിക്കവാറും ഈ വിവാഹത്തെ കുറിച്ച് അന്വേഷിക്കും.. അപ്പോൾ സി എസിനെ വീണ്ടും രൂപ വെറുക്കുമോ?

about mounaragam

More in Malayalam

Trending

Recent

To Top