Malayalam
കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതല്‍ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്; തുറന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍
കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതല്‍ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്; തുറന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍
നടി ആക്രമിക്കപ്പെട്ട കേസാണ് ഇപ്പോള്‍ എല്ലായിടത്തെയും ചര്‍ച്ചാ വിഷയം. കേസിന്റെ അവസാന ഘട്ടം കടന്നു പൊയ്ക്കൊണ്ടിരിക്കെ ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. എ്ന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ഉപദേശക സമിതി അംഗം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ കുറച്ച് കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ മുഖ്യകാരണം ദിലീപ്-കാവ്യ മാധവന് വിവാഹം തന്നെയാണെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മഞ്ജുവും കാവ്യയും ഉള്‍പ്പെട്ട പ്രശ്നങ്ങള്‍ ആണിത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കും ജീവിതത്തില്‍ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയില്‍ ആര്‍ക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല. അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക എല്ലാവര്ക്കും ഉള്ളില്‍ പരസ്പരം പകയുണ്ടായിരുന്നു. ഇതെല്ലാം പ്രശ്നങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് കേസില്‍ ചോദ്യം ചെയ്യാന്‍ കാവ്യയ്ക്ക് നോട്ടീസ് നല്കിയിരിക്കുന്നു. കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. കുട്ടിയെ പ്രസവിച്ച് കിടക്കുന്ന സമയം ആയതിനാല്‍ മഞ്ജു ആ സമയം നിസ്സഹായമായ അവസ്ഥയില്‍ ആയിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതല്‍ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്. ഈ കാര്യത്തില്‍ ഒരു ചാഞ്ചാട്ടവും മഞ്ജു പ്രകടിപ്പിച്ചിട്ടില്ല എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
മഞ്ജുവിന്റെ ഭര്‍ത്താവ് എന്ന നിലയില്‍ ദിലീപിനെ കാവ്യയ്ക്ക് ഭയമായിരുന്നു. വിവാഹബന്ധം വേര്‍പിരിയുന്നതുവരെ മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിര്‍ത്തിയത്. എന്നാല്‍ കാവ്യയെ ദിലീപിന് പേടിയായിരുന്നു. പല സ്ഥലത്തു വെച്ചും എനിക്ക് നേരിട്ട് ഇതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബഷീര്‍ പറഞ്ഞു. കാവ്യയുടെ സാമ്പത്തിക ശേഷിയും മറ്റുമായിരിക്കാം അതിന് കാരണം. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യക്ക് സിനിമാ മേഖലയില്‍ നിന്നും പുറത്ത് നിന്നും ആര്‍ക്കും നല്ല മാര്‍ക്ക് കൊടുക്കാനാവില്ല. ബഷീര്‍ തുടര്‍ന്നു.
കാവ്യയുമായി തമിഴ്നാട്ടിലെ പോലെ ചിന്നവീട് ബന്ധം കൊണ്ടു നടക്കാനായിരുന്നു ദീലീപ് ഉദ്ദേശിച്ചിരുന്നത്. കാവ്യയെ ഭയന്ന് അത് നടന്നില്ല. മീശമാധവന് ഉള്‍പ്പെടെയുള്ള പടങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മില്‍ ബന്ധം വളര്‍ന്നു. അങ്ങനെയാണ് അവര്‍ തമ്മിലുള്ള അടുപ്പത്തിന് പുതിയ മാനങ്ങള്‍ ഉണ്ടായത്. സിനിമയില്‍ സീനിയറും കാവ്യയെ സ്വന്തം അനുജത്തിയായി കൊണ്ടു നടന്നതുമായ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തത് സിനിമാ മേഖലയില്‍ നടാടെയാണ്. മഞ്ജുവുമായി ദിലീപ് വിവാഹബന്ധം വേര്‍പെടുത്തിയിട്ടുണ്ടെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാവുമായിരുന്നില്ല.
മീശമാധവന്റെ 125 ാം ദിവസം എറണാകുളത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മഞ്ജു കുട്ടിയെ മടിയിലിരുത്തി കരയുകയായിരുന്നു. പുലര്‍ച്ചേ ഒന്നര മണിയോടെയായിരുന്നു സംഭവം. കാര്യമന്വേഷിച്ച എന്നോട് ചേട്ടനെ കാണാനില്ലെന്ന് അവള് പറഞ്ഞു. മുലപ്പാല്‍ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാന്‍ ഞാന്‍ ദിലീപിനോട് പറഞ്ഞു. ഈ സമയം ദിലീപും കാവ്യയും ഹോട്ടലിലെ ബാത്ത്റൂമിനകത്തായിരുന്നു. മഞ്ജുവിന് ദൈവം തുണയുണ്ട്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യാത്തതിനാല്‍ അവള് ശക്തമായി ചലിച്ചിത്ര രംഗത്ത് തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
അതേസമയം, കാവ്യാ മാധവനെ ബുധനാഴ്ചയും ചോദ്യം ചെയ്തില്ല. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ് കാവ്യയെ ആലുവയിലെ വസതിയായ പത്മസരോവരത്ത് വെച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം രാത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാകണം ചോദ്യം ചെയ്യല്‍ മറ്റൊരിടത്തേയ്ക്ക് മാറ്റാനാണ് ആലോചന.
ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് കാവ്യ അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ബുധനാഴ്ചയും ചോദ്യം ചെയ്യല്‍ നടന്നില്ല.
തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് മുന്‍തൂക്കം നല്‍കുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ ശക്തമായ വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിലാണ് കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളുള്ളത്.
