Connect with us

കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നാണ് വിമര്‍ശനങ്ങള്‍; തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി

Malayalam

കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നാണ് വിമര്‍ശനങ്ങള്‍; തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി

കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നാണ് വിമര്‍ശനങ്ങള്‍; തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി

വളരെ വിശാലമായ ലോകമാണ് സിനിമ. ഒരേ സമയം ഒരുപാട് ആള്‍ക്കാരുടെ ഒത്തൊരുമയുടെ ഫലമായാണ് ഓരോ ചിത്രവും പുറത്തെത്തുന്നത്. പണ്ട് കാലങ്ങളില്‍ പലര്‍ക്കും ക്യാമറയ്ക്ക് മുന്നിലുള്ളവരെ മാത്രമാണ് പരിചിതമായിരുന്നത്. പ്രമുഖ സംവിധായകരെ പോലും പലര്‍ക്കും അക്കാലങ്ങളില്‍ അറയില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, സിനിമയുടെ പിന്നാമ്പുറത്തുള്ളവരെയും അംഗീകരിക്കാന്‍ പ്രേക്ഷകന്‍ ശീലിച്ചു കഴിഞ്ഞു.

എഴുത്തുകാരെയും ക്യാമറമാനേയും എഡിറ്ററെയും സൗണ്ട് ട്രാക്കറെയും എന്നു തുടങ്ങി പിന്നാമ്പുറത്തുള്ളവര്‍ക്കും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോഴിതാ നിരവധി നടിമാര്‍ക്ക് ശബ്ദം നല്‍കി സുപരിചിതയായ ശ്രീജ രവിയും മകള്‍ രവീണയും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അമ്മ നാരായണിയ്ക്കൊപ്പം ചെന്നൈയിലെ ഡബ്ബിശ് സ്റ്റുഡിയോയില്‍ പോയപ്പോഴാണ് ആദ്യമായി ശ്രീജ രവിയ്ക്ക് ഡബ്ബ് ചെയ്യാനുള്ള അവസരം ലഭിച്ചത്. തുടര്‍ന്ന് ബേബി ആര്‍ട്ടിസ്റ്റായി സജീവമായി. മുതിര്‍ന്നപ്പോള്‍ തമിഴ് – മലയാളം – തെലുങ്ക് സിനിമകളിലെ മുന്‍നിര നായികമാരുടെയെല്ലാം ശബ്ദമായ ശ്രീജ മാറി. അമ്മയുടെ പാദയിലൂടെയാണ് മകള്‍ രവീണയും ഡബ്ബിങിലേയ്ക്ക് കടക്കുന്നത്.

ആദ്യ കാലങ്ങളില്‍ ദേവയാനി, ശാലിനി തുടങ്ങിയ നടിമാരുടെ എല്ലാം സ്ഥിരം ശബ്ദം ശ്രീജയുടേത് തന്നെയായിരുന്നു. ശാലിനിയുടെ ചെറുപ്പകാലത്തെ വേഷങ്ങള്‍ക്കും നായികയായി വന്നപ്പോഴും ശ്രീജ തന്നെയാണ് ഡബ്ബ് ചെയ്തത്. കാവ്യ മാധവന്റെ 99 ശതമാനം സിനിമകളുടെയും ശബ്ദം ശ്രീജയുടേതാണ്. ബോര്‍ഡി ഗാര്‍ഡ് എന്ന സിനിമ വരെ നയന്‍താരയ്ക്ക് തമിഴിലും മലയാളത്തിലും എല്ലാം ശബ്ദം നല്‍കിയത് ശ്രീജയാണ്. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം മുതല്‍ മകള്‍ രവീണ നയന്‍താരയുടെ ശബ്ദമായി മാറുകയായിരുന്നു.

തുടക്ക കാലത്ത് ഒന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് യാതൊരു തര ശ്രദ്ധയും പരിഗണനയും കിട്ടിയിരുന്നില്ല. നമ്മള്‍ ശബ്ദം നല്‍കിയ കഥാപാത്രങ്ങള്‍ പുരസ്‌കാരം നായികമാര്‍ വാങ്ങുമ്പോഴും അവര്‍ നമ്മുടെ പേര് പരമാര്‍ശിക്കില്ല. ആദ്യമൊക്കെ അത് വലിയ വിഷമം ആയിരുന്നു. പിന്നീട് ചില സംവിധായകര്‍ പറയും, അങ്ങനെ പറഞ്ഞാല്‍ അവരുടെ വാല്യു കുറയും. അതുകൊണ്ടാണ് പറയാത്തത് എന്ന്. പിന്നീട് അത് ശീലമായി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ വന്നതിന് ശേഷം ആണ് ഒരുപാട് ആരാധകര്‍ വന്ന് തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സിനിമകളെ കുറിച്ച് എല്ലാം ആളുകള്‍ സംസാരിക്കുകയും പ്രശംസിയ്ക്കുകയും ചെയ്യുന്നു. ഒരുപാട് പേര്‍ക്ക് ഇപ്പോള്‍ ഡബ്ബിങിലും താത്പര്യമുണ്ട്. അതെല്ലാം സന്തോഷമുള്ള കാര്യമാണ്. തുടക്കകാരായ ചിലര്‍ നമ്മളോട് ടിപ്സ് ഒക്കെ ചോദിക്കുമ്പോള്‍ പറഞ്ഞ് കൊടുക്കാറുണ്ട് എന്നും ശ്രീജ രവി പറഞ്ഞു.

ഡബ്ബിങിന് ഒപ്പം മകള്‍ രവീണ ഇപ്പോള്‍ അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. തനിയ്ക്കും ആ കാലത്ത് ചില അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ പത്ത് – ഇരുപത് ദിവസം ഷൂട്ടിങിന് വേണ്ടി മാറ്റി വച്ചു കഴിഞ്ഞാല്‍, ഡബ്ബിങ് മേഖലയില്‍ ബ്രേക്ക് വരും. പിന്നെ തിരിച്ചു കയറുക പ്രയാസമാണ്. അതുകൊണ്ട് പലതും ഒഴിവാക്കിയിട്ടുണ്ട് എന്നും, എന്നാല്‍ ഇപ്പോള്‍ നല്ല വേഷങ്ങള്‍ വരുന്നുണ്ട് എന്നും ശ്രീജ രവി പറയുന്നു.

എന്നാല്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു വെല്ലുവിളിയുണ്ട്. കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്‍കിയതും ഞാനാണ്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ സിനിമ വന്നപ്പോള്‍ ഡബ്ബിങിന് വേറെ ആളെവെയ്ക്കും എന്ന് പറഞ്ഞു. എന്തെങ്കിലും ചെയ്ത് ഞാന്‍ ശബ്ദം മാറ്റാം, എന്റെ റോളിന് ശബ്ദം നല്‍കാന്‍ എന്നെ തന്നെ അനുവദിക്കണം എന്ന് ഞാന്‍ സംവിധായകനോട് അപേക്ഷിക്കുകയായിരുന്നു എന്നും ശ്രീജ രവി പറഞ്ഞു.

More in Malayalam

Trending