സോഷ്യൽമീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടേ തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ യൂട്യൂബ് ചാനൽ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭഗത്ത് നിന്ന് ലഭിക്കാറുള്ളത് ഓസി ടാക്കീസ് എന്ന പേരിലാണ് ഒരു യൂട്യൂബ് ചാനൽ . ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ വിശേഷങ്ങളും കാമുകനോടൊപ്പമുള്ള ഡാൻസ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവർ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ ദിയയുടെ കാമുകൻ വൈഷ്ണവ് പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണവ് ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. വിവാഹം എന്നാണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയിലാണ് ദിയയ്ക്ക് 22 വയസ്സ് തികഞ്ഞത്. വീട്ടിലെ എന്‍റര്‍ടെയ്നർ ദിയയാണെന്ന് കുറിച്ചുകൊണ്ട് കൃഷ്ണകുമാർ മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. ദിയ ഒഴികെ കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് പേരും സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്. അതെ സമയം ദിയയുടെ സിനിമ അരങ്ങേറ്റം ആരാധകർ കാത്തിരിക്കുകയാണ്
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....