Connect with us

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച്

Malayalam

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച്

കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും; ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ശബ്ദ രേഖകള്‍ കാവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും കേസില്‍ നിര്‍മായകവുമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുവാനും അന്വേഷണം ഊര്‍ജിതമാക്കുവാനും നടി കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. എന്നാല്‍ കാവ്യ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടു പോകുകയാണ്. പത്മസരോവരത്തിലേയ്ക്ക് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യും എന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ തീരുമാനത്തിന് മാറ്റമില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആലുവയിലുള്ള ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരേയും നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടില്‍ പൊലീസെത്തി നോട്ടീസ് പതിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് മേധാവിയോട് കോടതി റിപ്പോര്‍ട്ട് തേടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പരാതിയിലാണ് കോടതി നടപടി. മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങല്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പരയാന്‍ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. ഈ വിചാരണയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാറില്ല. കോടതിയില്‍ ഫയല്‍ ചെയ്യുന്ന രേഖകള്‍ പൊതുയിടത്തില്‍ ലഭ്യമാണ്. പ്രതികള്‍ നല്‍കുന്ന ഹര്‍ജികളിലെ വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിചാരണക്കോടതിയേക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

അതിനിടെ, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വധഗൂഢാലോചനാക്കേസില്‍ ദിലിപീന്റെ അഭിഭാഷകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വേണ്ടിയുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് ഇന്ന് നല്‍കും. അഡ്വ ഫിലിപ് ടി.വര്‍ഗീസ്, അഡ്വ സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവര്‍ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും ഇല്ലാതാക്കിയതെന്നാണ് അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.

കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അതിജീവിത നല്‍കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.

More in Malayalam

Trending

Recent

To Top