Malayalam
പ്രതിസന്ധി ഘട്ടങ്ങളില്‍ കാവ്യയോടൊപ്പമായിരുന്ന! പക്ഷെ ദിലീപേട്ടൻ അങ്ങനെയല്ല, വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ
പ്രതിസന്ധി ഘട്ടങ്ങളില്‍ കാവ്യയോടൊപ്പമായിരുന്ന! പക്ഷെ ദിലീപേട്ടൻ അങ്ങനെയല്ല, വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ
ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയ താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍. നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ നായകനായ ദിലീപിനെയാണ് താരം വിവാഹം ചെയ്തത്.
കാവ്യ മാധവന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സുജ കാര്‍ത്തിക. പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ അവളോടൊപ്പമായിരുന്നു. മീനുവെന്നാണ് ഞങ്ങളെല്ലാം അവളെ വിളിക്കുന്നതെന്നും സുജ കാര്‍ത്തിക പറഞ്ഞിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുജ കാര്‍ത്തിക കാവ്യ മാധവനെക്കുറിച്ച് വാചാലയായത്. ദിലീപ് ഏട്ടനെപ്പോലെയാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും താരം പറയുന്നു.
കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും സുജ കാര്‍ത്തിക പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നുള്ള മറുപടിയായിരുന്നു താരം ആരാധകര്‍ക്ക് നല്‍കിയത്. റണ്‍വേ ഇടയ്ക്ക് ടിവിയില്‍ വരാറുണ്ട്. ഇത് റണ്‍വേയിലെ അമ്പിളിയല്ലേയെന്ന് കുട്ടികള്‍ വരെ ചോദിക്കാറുണ്ട്. അമ്പിളിയെന്ന് പറഞ്ഞ് ചിലരൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്.
സഹോദരിയായും ഉപനായികയായും തിളങ്ങി നിന്നിരുന്ന സുജ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു . അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. അഭിനയ രംഗത്തുനിന്ന് മാറിയപ്പോള്‍ ജോലിയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടി ഡോക്ടര്‍ സുജയായി മാറിയിരിക്കുകയാണ് താരമിപ്പോള്‍
അഭിനയം ശാശ്വതമായ ജോലിയല്ലെന്ന് തുടക്കത്തിലെ മനസ്സിലാക്കിയിരുന്നു. അപ്പോഴാണ് പഠിക്കാന്‍ തുടങ്ങിയതെന്നായിരുന്നു താരം പറഞ്ഞത് . പിജിക്ക് ഗോള്‍ഡ് മെഡല്‍ കിട്ടിയിരുന്നു. അത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ബാങ്കിങ് മേഖലയിലായിരുന്നു ജോലി ചെയ്തത്. പിന്നീട് ഫിനാന്‍സിലേക്ക് മാറി. അതിന് ശേഷം ടീച്ചിങ്ങിലേക്ക് തിരിഞ്ഞു. പണ്ടുതൊട്ടേ ഡോക്ടറാവണമെന്നൊക്കെയുണ്ടായിരുന്നു. അതിന് ഇങ്ങനെ സഫലീകരിച്ചുവെന്നും സുജ കാര്‍ത്തിക പറയുന്നു.
