Malayalam
ബിഗ് ബോസ് വീട്ടിലെ മുഖം മൂടിയ്ക്ക് പിന്നിൽ നിമിഷ തന്നെ; പക്ഷെ ഒപ്പം പുതിയ വ്യക്തി ; ജിയാ ഇറാനിയോ അതോ ആ താരമോ ?
ബിഗ് ബോസ് വീട്ടിലെ മുഖം മൂടിയ്ക്ക് പിന്നിൽ നിമിഷ തന്നെ; പക്ഷെ ഒപ്പം പുതിയ വ്യക്തി ; ജിയാ ഇറാനിയോ അതോ ആ താരമോ ?
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റ രണ്ട് ആഴ്ചകള്‍ പൂര്‍ത്തിയാക്കി മൂന്നാം വീക്കിലേയ്ക്ക് കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും മത്സരവും കനക്കുകയാണ്.നിരവധി നാടകീയ സംഭവങ്ങളാണ് ദിവസേനെ ഹൗസില്‍ അരങ്ങേറുന്നത്.
17 മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ആദ്യവാരം ജാനകിയായിരുന്നു പുറത്ത് പോയത്. അതേസമയം രണ്ടാമത്തെ ആഴ്ച എവിക്ഷന്‍ ഇല്ലായിരുന്നു. നിമിഷയെ രഹസ്യം റൂമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇത് മത്സരാര്‍ത്ഥികള്‍ക്ക് അറിയില്ല. സീക്രട്ട് റൂമിലിരുന്നു ഹൗസ് അംഗങ്ങളെ വീക്ഷിക്കുകയാണ് നിമിഷ.
ഇപ്പോഴിത ബിഗ് ബോസ് ഹൗസിലേയ്ക്ക് ഒരു മുഖം മൂടിധാരി എത്തിയിരിക്കുകയാണ്. മത്സരാര്‍ത്ഥികളുടെ മുന്നിലേയ്ക്ക് ബിഗ് ബോസിന്റെ ലെറ്ററുമായിട്ടാണ് എത്തുന്നത്. ഒരു സ്ത്രീ ആണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. പ്രൊമോ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ചര്‍ച്ചയായിട്ടുണ്ട്. പല തരത്തിലുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
നിമിഷയുടെ റീ എന്‍ട്രി ആയിരിക്കുമെന്നാണ് അധികം പേരും പറയുന്നത്. ഇപ്പോൾ ഹൊറ്റേറ്ററിൽ അതിനുള്ള മറുപടി കിട്ടിക്കഴിഞ്ഞിട്ടു. വന്ന മുഖം മൂടി ധരിച്ച വ്യക്തി നിമിഷ തന്നെയാണ്. അതോടൊപ്പം ആദ്യ വൈൽഡ് കാർഡ് എൻട്രി ഉടനെ ഉണ്ടാകും എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ലിനു റേണിയുടെ പേരാണ് കൂടുതലും കേള്‍ക്കുന്നത്. അതോടൊപ്പം തന്നെ ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിഗ് ബോസ് ഷേകളില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എല്ലാ സീസണിലും എത്താറുണ്ട്. അതേസമയം ഇത്രനേരത്തെ സീക്രട്ട് റൂമിലേയ്ക്ക് മത്സരാര്‍ത്ഥിയെ മാറ്റേണ്ടായിരുന്നെന്നും പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടണ്ട്. നിമിഷയ്ക്ക് പകരം ഡോക്ടര്‍ റോബിന്‍ ആയിരുന്നെങ്കില്‍ ഗെയിം കുറച്ച് കൂടി കടുത്തേനെ എന്നും പ്രേക്ഷകര്‍ പറയുന്നു. നിമിഷയെ സീക്രട്ട് റൂമിൽ മാറ്റിയിട്ട് പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.
ഏതായാലും സീക്രട്ട് റൂമിനു പറ്റിയ ആളായിരുന്നില്ല നിമിഷ . അതുപോലെ ഇപ്പോഴേ സീക്രട്ട് റൂം വേണ്ടായിരുന്നു. അതിനുള്ള സമയം ആയില്ല . അതുകൊണ്ട് തന്നെ ഈ പ്ലാൻ പാളിപ്പോയി എന്ന് തന്നെ പറയേണ്ടി വരും.. നിങ്ങളുടെ അഭിപ്രായം പറയണേ.. സീക്രട്ട് റൂമിനെ കുറിച്ചും അതുപോലെ നിമിഷയെ അവിടെ കൊണ്ടിട്ടതിനെ കുറിച്ചും ..
about nimisha
