Malayalam
അന്ന് ചെയ്ത കൂടോത്രവും മന്ത്രവാദവുമെല്ലാം തിരിച്ചടിയ്ക്കുന്നു….നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍…; സോഷ്യല്‍ മീഡിയയിലെ ചൂടന്‍ സംഭാഷണങ്ങള്‍ ഇങ്ങനെ!
അന്ന് ചെയ്ത കൂടോത്രവും മന്ത്രവാദവുമെല്ലാം തിരിച്ചടിയ്ക്കുന്നു….നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍…; സോഷ്യല്‍ മീഡിയയിലെ ചൂടന്‍ സംഭാഷണങ്ങള്‍ ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു സാധാരണക്കാരന് വിശ്വാസിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള കാര്യങ്ങള്‍ നടക്കുന്ന ഒരിടമായി സിനിമാ മേഖല മാറിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഒരു കേസിന് പിന്നാലെ പോയ ക്രൈംബ്രാഞ്ച് സംഘം എത്തി നില്‍ക്കുന്നത് സെക്സ് റാക്കറ്റ്, ഹവാല, കള്ളപണം എന്നു തുടങ്ങി അന്താരാഷ്ട്ര തലത്തിലേയ്ക്കുള്ള ബന്ധങ്ങളിലേയ്ക്ക് ആണ്. ഒരുപക്ഷേ ആരും കണ്ടു പിടിക്കില്ല എന്ന് കരുതി അഹങ്കരിച്ചിരുന്നവരുടെയെല്ലാം പത്തിയ്ക്ക് കിട്ടിയ അടിയായിരുന്നു ഇത്.
പണമുണ്ടെങ്കില്‍ എന്തും കാല്ച്ചുവട്ടിലെത്തുമെന്ന വാക്കുകളെ ശരിവെയ്ക്കുന്നതായിരുന്നു ഈ കേസിലെ നാള് വഴികള്‍. അതില്‍ കേസിലെ നിര്‍ണായക സാക്ഷിയെ മൊഴിമാറ്റി പറയാന്‍ വേണ്ടി സ്വീധിനിച്ചുവെന്നുള്ള വിവരവും കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപും മറ്റ് പ്രതികളും ചേര്‍ന്നാണ് സാക്ഷിയെ സ്വാധിനിക്കാന്‍ ശ്രമിച്ചത്. സംഭവ ദിവസം പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലെങ്കിലും ദിലീപ് സ്വകാര്യ ആശുപത്രി.ിലെ ഡോക്ടറുടെ കിടപ്പ് രോഗിയായി എത്തിയിരുന്നു. ഇത് മാറ്റി പറയുന്നതിന് വേണ്ടി ദിലീപിന്റെ സഹോദരന് അനൂപ് ഡോക്ടറെ സ്വാധീനിക്കുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തെത്തിയത്.
അതുമാത്രമല്ല, അനൂപും കേസിലെ വിഐപിയായ ശരത്തും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തെത്തിയിരുന്നു. അതില്‍ കാവ്യാ മാധവന് പങ്കുള്ളതായാണ് പറയുന്നത്. ക്രൈംബ്രാഞ്ചിന് കിട്ടിയ മൊബൈലുകളിലെ പരിശോധനയിലൂടെയാണ് ഈ നിര്‍ണ്ണായക തെളിവിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ഒന്‍പതര മിനിറ്റ് നീളുന്നതാണ് ഓഡിയോ.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ ദിലീപിനെതിരെ പുതിയൊരു ഗൂഢാലോചന കേസു കൂടി ചുമത്തപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് കാവ്യാ മാധവനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഓഡിയോ ലഭിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച കാവ്യ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് കാവ്യ ഹാജരാവില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അസൗകര്യം അറിയിച്ച് മറുപടി നല്‍കിയിരിക്കുകയാണ് കാവ്യ. മറ്റൊരു ദിവസം സമയം നല്‍കണമെന്നാണ് ആവിശ്യം. ഇതേ തുടര്‍ന്ന് ബുധനാഴ്ച രണ്ട് മണിയ്ക്ക് ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യും. നാളെയായിരുന്നു കാവ്യയോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചത്.
ഇതെല്ലാം കൂടി ആയപ്പോഴേയ്ക്കും ദിലീപിന് അനുവദിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യത്തിലൊരു തീരുമാനമായിരിക്കുകയാണ്. ദിലീപിന് കള്ള സര്‍ട്ടിഫിക്കറ്റ് എഴുതി നല്കിയ സ്വകാര്യ ആശുപത്രി ഡോക്ടറും പ്രതിയായിരിക്കുകയാണ്. വമ്പന്‍ ട്വിസ്റ്റുകളുമായാണ് കേസ് മുന്നോട്ട് പോകുന്നത്. അതോടൊപ്പം തന്നെ ഈ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ദിലീപ് പണ്ട് ചെയ്തിട്ടുള്ള മന്ത്രവാദവും കൂടോത്രവുമെല്ലാം ഇപ്പോള്‍ തിരിച്ചു ഫലിക്കുകയാണെന്നും അതാണ് ദിലീപിന് ഇപ്പോള്‍ കടുത്ത തിരിച്ചടികള്‍ മാത്രം ലഭിക്കുന്നതെന്നുമാണ് പൊതുവെ എല്ലാവരും പറയുന്നത്.
കടുത്ത ദൈവ വിശ്വാസിയാണ് ദിലീപ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാല്‍ അല്ലറച്ചില്ലറ കൂടോത്രവും മന്ത്രവാദവും ഉണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം അനൂപും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നു തന്നെ ഇത് വ്യക്തമാകുന്നതാണ്. ദിലീപിന് അടിക്കടി തകര്‍ച്ചകളും തിരിച്ചടികളുമെല്ലാം സംഭവിക്കുന്നതെ കാവ്യയെ വിവാഹം കഴിച്ചതുകൊണ്ടാണോ എന്നാണ് സംഭാഷണത്തില്‍ ഇരുവരും സംസാരിക്കുന്നത്.
ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണം. ‘ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന് പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയേറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്,’ രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശര്‍മ്മാജിയെ കുറിച്ചും മധുരയില്‍ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
