Malayalam
അപകടം സംഭവിച്ചതോടെ നിവിനെ വിളിച്ചു; കരഞ്ഞ് വിളിച്ച് താരം എല്ലാം കൈവിട്ട് പോയി!
അപകടം സംഭവിച്ചതോടെ നിവിനെ വിളിച്ചു; കരഞ്ഞ് വിളിച്ച് താരം എല്ലാം കൈവിട്ട് പോയി!
വര്‍ഷങ്ങളായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഷാബുവിൻ്റെ അപകട മരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് മലയാള സിനിമാലോകം. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ സഹോദരൻ കൂടിയായിരുന്ന ഷാബുവിൻ്റെ ആകസ്മിക മരണം നിവിനെയും കുടുംബത്തെയും എത്രത്തോളം പിടിച്ചുലച്ചിട്ടുണ്ടാകുമെന്ന് സിനിമാ മേഖലയിലുള്ളവർക്കെല്ലാം വ്യക്തമായ ധാരണയുള്ളതിനാൽ തന്നെ നിവിനും കുടുംബത്തിനും ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പലരും
ക്രിസ്തുമസ് സ്റ്റാര്‍ കെട്ടാന്‍ വേണ്ടി മരത്തില്‍ കയറിയപ്പോല് ഷാബു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടായതോടെ രക്ഷിക്കാന്‍ സാധിച്ചില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷാബുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെ വേര്‍പാടില്‍ നിവിന്‍ പോളിയ്ക്ക് കരച്ചിലടക്കാന്‍ പറ്റുന്നില്ലെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ നിവിന്റെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരിക്കുന്നവരോട് താരം കരച്ചിലാണെന്ന് പറയുകയാണ് ബാദുഷ. മനോരമയ്ക്ക് നല്കിയ പ്രതികരണത്തിലൂടെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് വ്യക്തമാക്കിയത്.
അവന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ നിവിനെ വിളിക്കുന്നുണ്ട്. പക്ഷേ കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകന് ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിന്‍ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. ഷാബുവുമായി നിവിന്‍ അത്രത്തോളം അടുപ്പമായിരുന്നു. അവസാനമായി അവനെ ഒരുനോക്ക് കാണാന്‍ നിവിനും സുഹൃത്തുക്കളും വയനാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞു.
ഗീതു മോഹന്‍ദാസ്, ദുല്‍ഖര്‍ സല്മാന്, ഷറഫുദ്ദീന്, അഹാന കൃഷ്ണ, അജു വർഗ്ഗീസ് തുടങ്ങി നിരവധി പേരാണ് അപ്രതീക്ഷ മരണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിവിൻ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘
