വിജയ്ക്ക് നടക്കുവാനായി ഒരു റെഡ് കാര്‍പ്പറ്റ് വിരിച്ചിട്ടിരുന്നു, എന്നാല്‍ അദ്ദേഹം അത് ഒഴിവാക്കുകയായിരുന്നു; വിജയ് ഏറെ എളിമയുള്ള വ്യക്തിയാണെന്ന് അപര്‍ണ ദാസ്

തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ ബീസ്റ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വന്‍ പ്രതീക്ഷയോടു കൂടിയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് നടി അപര്‍ണ ദാസ് വിജയെ കുറിച്ച് പറയുന്ന വാക്കുകളാണ്.
വിജയ് ഏറെ എളിമയുള്ള വ്യക്തിയാണ് എന്ന് നേരത്തെ കേട്ടിട്ടുണ്ട്. അത് സത്യമാണ് എന്ന് ആദ്യ ദിനത്തില്‍ തന്നെ തനിക്ക് മനസ്സിലായി. പൂജ ചടങ്ങില്‍ വിജയ്ക്ക് നടക്കുവാനായി ഒരു റെഡ് കാര്‍പ്പറ്റ് വിരിച്ചിട്ടിരുന്നു. എന്നാല്‍ നടന് അത് ഒഴിവാക്കി നേരെ പുറകില്‍ നിന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്ക് ചെന്നു. അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഞാന്‍ ഒരു വിജയ് ആരാധികയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളാണ്. ബീസ്റ്റ് വിജയ് ആരാധകരെ നൂറ് ശതമാനം തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും എന്നുമാണ് അപര്‍ണ പറയുന്നത്.
ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപര്‍ണ ദാസിന് പുറമെ ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...