Connect with us

ലാലേട്ടൻ അപാര ബുദ്ധിമാൻ; ബ്ലസ്‌ലി കൂട്ടത്തിൽ മിടുമിടുക്കൻ; നിമിഷ പുറത്തേക്ക് തന്നെ; ബിഗ് ബോസ് സീസൺ ഫോർ അപാര ചർച്ച!

Malayalam

ലാലേട്ടൻ അപാര ബുദ്ധിമാൻ; ബ്ലസ്‌ലി കൂട്ടത്തിൽ മിടുമിടുക്കൻ; നിമിഷ പുറത്തേക്ക് തന്നെ; ബിഗ് ബോസ് സീസൺ ഫോർ അപാര ചർച്ച!

ലാലേട്ടൻ അപാര ബുദ്ധിമാൻ; ബ്ലസ്‌ലി കൂട്ടത്തിൽ മിടുമിടുക്കൻ; നിമിഷ പുറത്തേക്ക് തന്നെ; ബിഗ് ബോസ് സീസൺ ഫോർ അപാര ചർച്ച!

ബിഗ് ബോസ് സീസൺ ഫോറിലെ ലാലേട്ടൻ എത്തിയ എപ്പിസോഡ് ആണ് നമ്മൾ ഇന്നലെ കണ്ടത്. പതിവുപോലെ ലാലേട്ടൻ കഴിഞ്ഞ ആഴ്ചയിൽ എന്തൊക്കെ നടന്നു എന്ന് കാണിക്കുന്നുണ്ട്. ശേഷം ബ്ലേസ്‌ലി ദിൽഷയെ പ്രൊപ്പോസ് ചെയുന്നത് കാണിക്കുന്നുണ്ട്. ഈ ഒരു കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. ലൈവിൽ തന്നെ ഈ സംഭവം വൈറലായിട്ടുണ്ട് . ദിൽഷാ ബ്ലെസ്ലിയോട് നോ എന്ന ഉത്തരം ആണ് കൊടുക്കുന്നത് .

പ്രായം ആണ് ദിൽഷാ അവിടെ കരണമാക്കിയത്. ഇനി ഇതേക്കുറിച്ച് ലാലേട്ടൻ എന്ത് പറയുന്നു എന്നതായിരുന്നു എല്ലാവരുടെയും ചിന്ത എങ്കിൽ ഇതേകുറിച്ച് ലാലേട്ടൻ ഒന്നും പറഞ്ഞിട്ടില്ല. ഇത് കാണിക്കുകപോലും ചെയ്തില്ല . ഒരുപക്ഷെ ഇനിയെന്താകും എന്നറിയാൻ കാത്തിരിക്കുകയാണന്ന് തോന്നുന്നു.

പക്ഷെ ഇന്നലെ ബ്ലെസിലിയെ ലാലേട്ടൻ അനുമോദിക്കുന്നുണ്ട്.. ബ്ലേസ്ലിയുടെ ആ ഇരുത്തവും എല്ലാം പ്രത്യകത ഉള്ളതാണ്… ലാലേട്ടന് പറ്റിയ ഒരു ക്യാരക്ടർ ആണ് ബ്ലേസ്‌ലി. കഴിഞ്ഞ ആഴ്ചയും ലാലേട്ടൻ കൂടുതലും വിളിച്ചത് ബ്ലേസ്‌ലിയെ ആയിരുന്നു. ലാലേട്ടന് ഒരു വാത്സല്യം ഉണ്ടെന്ന് തോന്നുന്നു..

പിന്നെ കഴിഞ്ഞ ആഴ്ച സംഭവിച്ചതെല്ലാം അവിടെ സംസാരിക്കുന്നെങ്കിലും ലാലേട്ടൻ ദേഷ്യപ്പെടുന്നതൊന്നുമില്ല.. വളരെ ബുദ്ധിപരമായി എല്ലാം ഡീൽ ചെയ്തു. അതുപോലെ ബിഗ് ബോസ് നിയമങ്ങൾ പാലിക്കാൻ ചെറിയ ഒരു സൂചന നൽകുന്നുണ്ട്. ശരിക്കും ഈ സീസണിലെ പല മത്സരാർത്ഥികളും ഒരു ഇമേജ് കോൺഷ്യസ് ഒന്നുമല്ല. ശരിക്കും പറഞ്ഞാൽ… നിങ്ങളൊക്കെ സ്‌കൂളിലും കോളേജിലും പഠിക്കുമ്പോൾ ചില ടീച്ചർസ് മാർ മറയില്ലേ ഈ ബാച്ച് ഫുൾ അലമ്പ് പിള്ളേർ ആണ് . ആർക്കും ഒരു പേടിയില്ല എന്നൊക്കെ , അതുപോലെയാണ് ഇത്.

പിന്നെ നല്ലൊരു പാട്ട് കേൾക്കാം. ബ്ലെസ്ലിയുടെ നല്ലൊരു പാട്ടായിരുന്നു. പിന്നെ ഒരു നറുക്കെടുപ്പ് നടനായിരുന്നല്ലോ…അഖിൽ ആയിരുന്നു അങ്ങനെ ചെയ്തത് . അപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടതിനെ നറുക്കിട്ട് തീരുമാനിക്കരുത് എന്ന് ലാലേട്ടൻ പറഞ്ഞു..

പിന്നെ നോമിനേഷനിൽ വന്നവർക്ക് പ്രത്യേക പരിഗണന നല്കാൻ പാടില്ല എന്ന കാര്യവും പറഞ്ഞു. അതെല്ലാം കഴിഞ്ഞിട്ട് രസകരമായി ചോദ്യം ചോദിക്കൽ ആണ്. അവിടെയും ബ്ലേസ്‌ലി ആയിരുന്നു മിടുക്കൻ. നാല്പത് സെന്റി മീറ്റർ ആഴത്തിൽ ഉള്ള കുഴിക്കകത്ത് എത്ര സെന്റി മീറ്റർ മണ്ണുണ്ടാകും എന്ന് ചോദിച്ചപ്പോൾ നാല്പത് സെന്റിമീറ്റർ മണ്ണെന്നാണ് പറയുന്നത്.. പക്ഷെ ബ്ലേസ്‌ലി കറെക്റ്റ് പറഞ്ഞു…

നാല്പത് സെന്റിമീറ്റർ ഉള്ള കുഴിയിൽ മണ്ണുണ്ടാകില്ല എന്ന് ബ്ലേസ്‌ലി പറഞ്ഞു.. അതുകേട്ടപ്പോഴാണ് അവർക്കും അത് മനസിലായത്..

പിന്നെ ജാസ്മിന്റെ പി എ ആണോ നിമിഷ എന്നിങ്ങനെ ലാലേട്ടൻ ചോദിക്കുന്നുണ്ട്. തമാശയായിത്തന്നെ ചോദിച്ചതാണ്..

അതൊക്കെ കഴിഞ്ഞിട്ട് ലാലേട്ടൻ മറ്റൊരു ബുദ്ധിപരമായ നീക്കം അവിടെ നടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ സ്ട്രാറ്റജി എന്ന വാക്ക് ആരാണ് ഉപയോഗിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അത് ദിൽഷയോടാണ് ചോദിക്കുന്നത്. ദില്ഷാ പെട്ടന്ന് കയറി ഡോക്ടരുടെ പേര് പറഞ്ഞ്.

ശരിക്കും അവിടെ ദിൽഷയ്ക്ക് അമളിപറ്റി. കാരണം ഡോക്ടർ ആണ് സ്റ്റേറ്റർജി പ്രയോഗിക്കുന്നത്. അതിനെ മറ്റുള്ളവർ ആണ് പറയുന്നത്.. അതായത് വാക്ക് ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്.

റോബിൻ പിന്നെയും പറയുന്നുണ്ട്.. എല്ലാം സ്റ്റേറ്റർജി ആണ് ശരിക്കുള്ള ഞാൻ അങ്ങനെ അല്ല എന്നും പറയും..

പിന്നെ ഭയങ്കരമായ ഭാവ വ്യത്യാസം ഉണ്ടാകുന്നുണ്ട് .. അത് നിങ്ങൾ അറിയുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ എല്ലാവരും നവീനെ ആണ് പറഞ്ഞത്.. അത് പറഞ്ഞു കൊണ്ട് നവീന്റെ ഒരു വീഡിയോ കാണിച്ചു കൊടുത്ത്..

പിന്നെ ക്യാപ്റ്റൻസി.. അവിടെ ലക്ഷ്മി പ്രിയ പറഞ്ഞതൊക്കെ സൂപർ ആയിരുന്നു. പിന്നെ എലിമിനേഷൻ… അതിനുള്ള സാധ്യത നിമിഷയ്ക്കാണ്.. പക്ഷെ ശരിക്കും പോകേണ്ടത് അശ്വിൻ ആയിരുന്നു. അശ്വിൻ ഒരു ഗെയിമും കളിക്കുന്നില്ല… പിന്നെ നിമിഷയെ ആണ് പ്രേക്ഷകർ ഔട്ട് ആക്കിയത് എന്ന് പറയുന്നുണ്ട്. ഇ സീസണും ലേഡീസ് തന്നെ ഔട്ട് ആകുകയാണല്ലോ അല്ലെ.. അപ്പോൾ ലാലേട്ടൻ തന്നെയായിരുന്നു ഇന്നലെ സൂപർ ആയത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top