Malayalam
ദിലീപിന്റെ രണ്ട് ഫോണില്‍ മാത്രമായി 6682 വീഡിയോകള്‍, 10,879 ശബ്ദസന്ദേശങ്ങള്‍, 65,354 ചിത്രങ്ങള്‍; അറുത്തുമുറിച്ച് പരിശോധിച്ച് ക്രൈംബ്രാഞ്ച്
ദിലീപിന്റെ രണ്ട് ഫോണില്‍ മാത്രമായി 6682 വീഡിയോകള്‍, 10,879 ശബ്ദസന്ദേശങ്ങള്‍, 65,354 ചിത്രങ്ങള്‍; അറുത്തുമുറിച്ച് പരിശോധിച്ച് ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോമുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവായ സുരാജ് എന്നിവരുടെ ആറ് ഫോണുകളില്‍ നിന്ന്, പതിനായിരത്തിഅറുപത്തിയൊന്ന് വീഡിയോകളും പതിനായിരത്തി ഇരുന്നൂറ്റി മുപ്പത്തിയെട്ട് ശബ്ദശകലങ്ങളും ക്രൈംബ്രാഞ്ച് സംഘം വീണ്ടെടുത്തിരുന്നു. രണ്ട് ലക്ഷത്തിലധികം ചിത്രങ്ങള്‍, ആയിരത്തിഅഞ്ഞൂറ്റിതൊണ്ണൂറ്റിയേഴ് രേഖകള്‍ എന്നിവയും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
ഇതില്‍ മൂന്നെണ്ണം ദിലീപിന്റേതായിരുന്നു. ദിലീപിന്റെ രണ്ട് ഫോണുകളില്‍ നിന്ന് മാത്രം പതിനായിരത്തി എണ്ണൂറ്റി എഴുപത്തിയൊമ്പത് ശബ്ദസന്ദേശങ്ങളും അറുപത്തി അയ്യായിരത്തി മുന്നൂറ്റി അമ്പത്തിന്നാല് ചിത്രങ്ങളും ആറായിരത്തി അറുന്നൂറ്റി എണ്‍പത്തി രണ്ട് വീഡിയോകളും എഴുന്നൂറ്റി എഴുപത്തിയൊമ്പത് രേഖകളും ലഭിച്ചിരുന്നു. ഈ രണ്ട് ഫോണുകളിലെ വിവരങ്ങള്‍ മാത്രം പതിമ്മൂന്നായിരത്തോളം പേജുകള്‍ വരും. രണ്ട് ലക്ഷത്തിലധികം പേജുകള്‍ വരുന്ന ഫോറന്‍സിക് റിപ്പാര്‍ട്ടില്‍ നിന്നും വിവരങ്ങള്‍ തിരിക്കുകയാണ് അന്വേഷണ സംഘം.
എന്നാല്‍ ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് ദിലീപിന്റെ ഫോണില്‍ നിന്നും രണ്ട് അശ്ലീല വീഡിയോ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രത്യക്ഷ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടിമാരുടെ വീഡിയോകളാണ് ഫോണിലുണ്ടായിരുന്നതെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം ഇതേ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
ഈ വീഡിയോകള്‍ ഫോണിലുണ്ടെങ്കില്‍ തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനാണ് സാധ്യത. ദിലീപ് ഈ വീഡിയോകള്‍ നശിപ്പിച്ചിരുന്നതാണ്. എന്നാല്‍ ഫോറന്‍സിക് പരിശോധനയിലൂടെയാണ് ഇവ വീണ്ടെടുത്തത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ദിലീപിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്. ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലാണ് ഇതേ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
2018 മെയ് മാസത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് കത്തയച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സുനി നടത്തിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന് സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്. ‘അമ്മ എന്ന സംഘടന ചേട്ടന് എന്ത് ചെയ്താലും കൂട്ട് നില്ക്കും എന്നറിയാം.
അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന് അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ’, കത്തില്‍ പറയുന്നു. സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം.
‘അമ്മയുടെ സംഘടനയില്‍ ചേട്ടന് ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന് എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന് ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്നു.
