Connect with us

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ട്; തെളിവുകളുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍

Malayalam

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ട്; തെളിവുകളുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ട്; തെളിവുകളുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ ദിലീപിനെയടക്കം നിരവധി പേരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെയും കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ് ശരത്തിനോട് പറയുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു, ഇതിന്റെ ഭാഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ കാവ്യ ചെന്നൈയിലാണുള്ളത്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തൂ. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യം ചെയ്യണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന്‍ സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊലീസ് ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്.

അതുമാത്രമല്ല, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ കാവ്യാ മാധവനും പങ്കുള്ളതായും തെളിവുകള്‍ ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ട്.

അതേസമയം വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു. ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന്‍ ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചത്.

കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top