News
ബിടിഎസ് താരം വിയെ ചേര്‍ത്തു നിര്‍ത്തി ചുംബിച്ച് പോപ് താരം ലേഡി ഗാഗ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബിടിഎസ് താരം വിയെ ചേര്‍ത്തു നിര്‍ത്തി ചുംബിച്ച് പോപ് താരം ലേഡി ഗാഗ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ആരാധകരുള്ള ദക്ഷിണ കൊറിയന്‍ ബാന്റാണ് ബിടിഎസ്. പത്ത് വര്‍ഷം മുമ്പ് ഏഴ് ആണ്‍കുട്ടികളെ ഒന്നിപ്പിച്ച് ആരംഭിച്ച ബിടിഎസ് ഇന്ന് ലോകം മുഴുവന്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സംഗീതവും ചടുലമായ നൃത്തവും മാത്രമല്ല ഈ ആണ്‍കുട്ടികള്‍ക്ക് ആരാധകരെ സൃഷ്ടിക്കാന്‍ കാരണം. അവരുടെ സൗന്ദര്യവും പ്രധാന ഘടകമാണ്.
ഇപ്പോഴിതാ 64ാമത് ഗ്രാമി പുരസ്കാര വേദിക്കരികെ ബിടിഎസ് താരം വിയെ ചേര്‍ത്തു നിര്‍ത്തി വാത്സല്യപൂര്‍വം ചുംബിച്ചിരിക്കുന്ന പോപ് താരം ലേഡി ഗാഗയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലാസ് വേഗസ് ആയിരുന്നു ഇത്തവണത്തെ ഗ്രാമി വേദി. ലേഡി ഗാഗയുടെയും ബിടിഎസിന്റെയും പ്രകടനങ്ങള്‍ ഗ്രാമി വേദിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു.
കാഴ്ചക്കാര്‍ ലേഡി ഗാഗയുടെയും ബിടിഎസിന്റെയും പ്രകടനങ്ങള്‍ ഗ്രാമി വേദിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. കാഴ്ചക്കാരുടെ എണ്ണത്തില്‍ ലോകസംഗീത രംഗത്തു പുതുചരിത്രമെഴുതിയ ‘ബട്ടര്‍’ ആണ് ബിടിഎസ് വേദിയില്‍ അവതരിപ്പിച്ചത്. ‘ലവ് ഫോര്‍ സെയ്ല്’ ഗാനം പാടി ലേഡി ഗാഗയും തരംഗം തീര്‍ത്തു.
അതേസമയം, അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തിരഞ്ഞെടുത്തത് ബിടിഎസ് താരം വി( കിം ടേഹ്യൂങ്) യെ ആയിരുന്നു. അടുത്തിടെ ഇവരുടെ സൗന്ദര്യത്തെ കുറിച്ചും ചര്‍ച്ചകള്‍ വന്നിരുന്നു. ബിടിഎസ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഇരുപത്തിയാറുകാരനായ വി എന്നറിയപ്പെടുന്ന കിം ടേഹ്യൂങ്ങിനാണ്. മുഖം വൃത്തിയാക്കാന്‍ ക്രീം ഉപയോഗിക്കുകയാണത്രേ വിയുടെ ബ്യൂട്ടി സീക്രട്ട്.
ബിടിഎസ് താരങ്ങളില്‍ ഏറ്റവും ഇളയ ആളും ആരാധകരില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന ജംങ് കൂക്ക് മുഖക്കുരുവിനെ നേരിടാന്‍ ആശ്രയിക്കുന്നത് ആപ്പിള്‍ സൈഡര്‍ വിനാഗിരിയാണ്. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ ജോജോബാ ഓയില്‍ തേച്ച് മസാജ് ചെയ്യും. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ജിമിന്റെ തിളങ്ങുന്ന സൗന്ദര്യ രഹസ്യം ഇതാണ്. മുഖം നന്നായി കഴുകി വൃത്തിയാക്കി വേണം രാത്രി ഉറങ്ങേണ്ടതെന്നും ജിമിന് പറയുന്നു.
രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ മുഖം കഴുകി വൃത്തിയാക്കി ക്രീം പുരട്ടുക എന്നതാണ് ജെ-ഹോപ്പിന്റെ സൗന്ദര്യ സംരക്ഷണ രീതി. മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ ഫെയ്സ്മാസ്ക് ഉപയോഗിക്കണമെന്നാണ് സുഗയുടെ അഭിപ്രായം. വരണ്ട ചര്‍മമാണ് ബിടിഎസ് ലീഡര്‍ ആര്എമ്മിന്റേത്. വരണ്ട ചര്‍മ്മത്തില്‍ ഈര്പം നിലനിര്‍ത്താന്‍ മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കണമെന്ന് ആര്‍എം പറയുന്നു. സുഗയുടേതു പോലെ ഈര്പം നിലനിര്‍ത്താന്‍ ഫെയ്സ് മാസ്ക് ഉപയോഗിക്കാനാണ് ജിന്‍ പറയുന്നത്.
