Malayalam
ഒരു വീട്ടില്‍ റെയ്ഡിന് പോയി മയക്കുമരുന്ന് പിടികൂടിയാല്‍ വീടിന്റെ യഥാര്‍ത്ഥ അവകാശിയേയും കേസില്‍ പ്രതിയാക്കുകയാണ് പതിവ്; പൃഥ്വിരാജിന്റെ അത്യാഢംബര വീട്ടിലെ റെയിഡില്‍ കീഴ്വഴക്കളെല്ലാം തെറ്റിച്ച് എക്സൈസ് സംഘം, നടന്റെ വീട്ടിലെ റെയിഡ് ഫോണില്‍ പകര്‍ത്തരുതെന്നും ഉന്നതരുടെ ഓഡര്‍?
ഒരു വീട്ടില്‍ റെയ്ഡിന് പോയി മയക്കുമരുന്ന് പിടികൂടിയാല്‍ വീടിന്റെ യഥാര്‍ത്ഥ അവകാശിയേയും കേസില്‍ പ്രതിയാക്കുകയാണ് പതിവ്; പൃഥ്വിരാജിന്റെ അത്യാഢംബര വീട്ടിലെ റെയിഡില്‍ കീഴ്വഴക്കളെല്ലാം തെറ്റിച്ച് എക്സൈസ് സംഘം, നടന്റെ വീട്ടിലെ റെയിഡ് ഫോണില്‍ പകര്‍ത്തരുതെന്നും ഉന്നതരുടെ ഓഡര്‍?
കഴിഞ്ഞ ദിവസമായിരുന്നു ഫോറിന് പോസ്റ്റ് ഓഫീസ് വഴി വിദേശത്ത് നിന്നും ലഹരി കടത്തിയ കേസില്‍ പിടിയിലായ കോഴിക്കോട് സ്വദേശി നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു നടന് പൃഥ്വിരാജിന്റെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പുനലൂര്‍ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം പുനലൂര്‍ വാളക്കോട് പാണങ്ങാട് നസീം വില്ലയില്‍ നുജൂം സലിംകുട്ടിയാണ് അറസ്റ്റിലായത്. ഇയാള്‍ പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാള്‍ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്.
തിരുവനന്തപുരത്തെ എക്സൈസ് സ്ക്വാഡിനാണ് വിദേശ തപാല്‍ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴി വ്യാപകമായി ലഹരി കേരളത്തിലെത്തുന്നു എന്ന് വിവരം ലഭിച്ചത്. സ്ക്വാഡ് പോസ്റ്റ് ഓഫീസിലെത്തിയപ്പോള്‍ 60 പാഴ്സലുകള്‍ കണ്ടെത്തി. ഉച്ച തിരിഞ്ഞ സമയമായതിനാല്‍ മുഴുവന്‍ പാഴ്സലുകളും പരിശോധിക്കാന്‍ വേണ്ടത്ര സമയം ലഭിക്കില്ല എന്നതിനാലും കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞെത്തിയ പാഴ്സലുകളായതിനാല് അവരുടെ സാന്നിധ്യം കൂടി വേണമെന്നുമുള്ള തീരുമാനത്തില്‍ അടുത്ത ദിവസത്തേക്ക് പരിശോധന മാറ്റി വച്ചു.
തുടര്‍ന്ന് എക്സൈസ് കമ്മീഷ്ണര്‍ എ.അനന്തകൃഷ്ണന് ഐ.പി.എസ്സിന്റെ നിര്‍ദ്ദേശ പ്രകാരം കസ്റ്റംസിന് കത്ത് നല്കി അടുത്ത ദിവസം തന്നെ പാഴ്സലുകള്‍ പരിശോധിച്ചു. ആഫ്രിക്ക, ഒമാന്‍, ഖത്തര്‍, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ പാഴ്സലുകളില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. പാഴ്സലുകള്‍ വന്ന വിലാസം തേടിയുള്ള അന്വേഷണത്തിലാണ് കെ.ഫസലു, ആദിത്യന് എന്നിവര്‍ പിടിലാകുന്നത്. ഫസലുവിന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പുനലൂര്‍ സ്വദേശിയായ നുജൂം സലീംകുട്ടിക്കും ലഹരി മരുന്ന് പാഴ്സലായി എത്തിയിരുന്നു എന്ന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍ നിന്നും ലഭിച്ച വിലാസം പരിശോധിച്ചപ്പോള്‍ നടന് പൃഥ്വിരാജിന്റെ ഫ്ളാറ്റാണെന്ന് മനസ്സിലാക്കുകയായിരുന്നു.
എന്നാല്‍ ഒരു വീട്ടില്‍ റെയ്ഡിന് പോയി മയക്കുമരുന്ന് പിടികൂടിയാല്‍ വീടിന്റെ യഥാര്‍ത്ഥ അവകാശിയേയും കേസില്‍ പ്രതിയാക്കുകയാണ് പതിവ്. പ്രാഥമിക എഫ് ഐ ആര് അങ്ങനെയാണ് തയ്യാറാക്കുക. വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ പ്രതിയാക്കുന്നതാണ് അന്യേഷണ സംഘത്തിന്റെ പതിവ്. ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. അതിനാലാണ് പഴുതടച്ച് വീട്ടുടമയേയുംഎക്സൈസ് സംഘമായാലും പൊലീസായാലും പ്രതി ചേര്‍ക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ പൃഥ്വിയെ കേസില്‍ പ്രതിയാക്കിയില്ല. എക്സൈസിലെ മധ്യമേഖല ചുമതലയുള്ള ഭരണ കക്ഷിയുടെ അടുത്ത ആളുമായ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രത്യേക നിര്‍ദ്ദേശമായിരുന്നു ഇതിന് കാരണം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്തെ സ്ക്വാഡിന്റെ അന്വേഷണമാണ് കൊച്ചിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്. കസ്റ്റംസുമായി ചേര്‍ന്ന് നടത്തിയ പാഴ്സല്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്. തുടരന്വേഷണം എത്തുന്നത് പൃഥ്വിയുടെ ഫ്ളാറ്റിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഇടപെടലുകളുണ്ടായെന്ന് എക്സൈസുകാര് പോലും അടക്കം പറയുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൃഥ്വിരാജിന്റെ ഫ്ളാറ്റിലെ റെയ്ഡ് വീഡിയോയില്‍ പകര്‍ത്തരുതെന്ന് ഈ ഉദ്യോഗസ്ഥന് നിര്‍ദ്ദേശിച്ചു. ഫോട്ടോ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. അതുകൊണ്ട് തന്നെ റെയ്ഡ് നടന്നപ്പോഴുള്ള ദൃശ്യങ്ങളൊന്നും ലഭ്യമല്ല.
ആഫ്രിക്ക പോലെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സിന്തറ്റിക് ഡ്രഗ്സ് എത്തിക്കുന്നവരാണ് പിടിയിലായത്. കൂടാതെ സിനിമ മേഖലയുമായി അടുത്ത് ബന്ധമുള്ള പ്രതി ലഹരി വസ്തുക്കള്‍ താരങ്ങള്‍ക്ക് സപ്ലൈ ചെയ്യുന്ന ആളാണോയെന്നും സംശയമുണ്ട്. ആ വഴിക്കുള്ള അന്വേഷണത്തിനും വിലങ്ങിട്ടിരിക്കുകയാണ് എക്സൈസിലെ ഉന്നതന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. റെയ്ഡിനു പിന്നാലെ എക്സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു ഏജന്‍സി വഴി വാടകയ്ക്ക് നല്‍കിയതാണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു.
ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തില്‍ നല്‍കിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുല്‍ഖര്‍ സല്മാന് എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പുനലൂര്‍ നഗരത്തില്‍ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങള്‍ പ്രതിയുടെ കുടുംബത്തിനുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവര്‍. സിനിമാ മേഖലയില്‍ വലിയ ബന്ധമുണ്ട്. സിനിമാക്കാര്‍ക്കടക്കം ഇയാള്‍ ലഹരി നല്‍കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ എക്സൈസ് പരിശോധിച്ചു വരികയാണ്.
