Connect with us

കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള; മൂന്നാം ദിനത്തിലെത്തുന്നത് മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍

Malayalam

പുരസ്‌ക്കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച്ച പ്രദര്‍ശനത്തിനെത്തുന്നത്.

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കോസ്റ്റാറിക്കന്‍ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌ക്കാരം നേടിയ കൂഴങ്കല്‍, ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള എഫ് എഫ് എസ് ഐ കെആര്‍ മോഹനന്‍ അവാര്‍ഡ് നേടിയ നിഷിദ്ധോ ഉള്‍പ്പെടെ പതിനാല് ചിത്രങ്ങളാണ് മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നത്.

പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയന്‍ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യന്‍ ചിത്രം 107 മദേഴ്സ് , ഫ്രാന്‍സില്‍നിന്നുള്ള ബെര്‍ഗ്മാന്‍ ഐലന്‍ഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയന്‍ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓര്‍ ലൂണി പോണ്‍, ഇറാനിയന്‍ ചിത്രം ബെല്ലാര്‍ഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ട് ഹോമേജ് വിഭാഗത്തില്‍ വിടപറയും മുന്‍പേ, മധുജ മുഖര്‍ജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങള്‍ മൂന്നാം ദിനം പ്രദര്‍ശിപ്പിക്കും.

More in Malayalam

Trending

Recent

To Top