Malayalam
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്
ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, കിട്ടാവുന്നത്രയും തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിച്ച് കേസ് ബലപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലുണ്ടായിരുന്നതായുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തിയാണ് സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തത്. ഗൂഢാലോചനയിലെ തെളിവാണ് ഈ കാറെന്നാണ് അന്വേഷണസംഘം പറയുന്നത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും സഞ്ചരിച്ച വാഹനമാണിത്.
ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലാണ്. വീട്ടില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പണവും കൈമാറിയിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്ന കാര്‍ രേഖാ മൂലം കസ്റ്റഡിയിലെടുത്ത ശേഷം ദിലീപിന്റെ വീട്ടില്‍ തന്നെയിടുകയായിരുന്നു പൊലീസ്. കാര്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. കാര്‍ വര്‍ക് ഷോപ്പിലാണെന്നാണ് ദിലീപ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. കാര്‍ കസ്റ്റഡിയിലെടുക്കാനായി പൊലീസ് വര്‍ക് ഷോപ്പിലെത്തിയപ്പോള്‍ വാഹനം അവിടെയുണ്ടായിരുന്നില്ല.
തുടര്‍ന്ന് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലെത്തി. വീട്ടുമുറ്റത്ത് കാര്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിച്ചുകൊണ്ടുപോകാവുന്ന സ്ഥിതിയിലായിരുന്നില്ല. ആവശ്യപ്പെടുന്ന സമയത്ത് കാര്‍ എത്തിച്ചു നല്‍കണമെന്ന ഉപാധിയില്‍ വാഹനം രേഖാമൂലം കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം തിരികെ പോരുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നടന്‍ ദിലീപിനയച്ച കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് കണ്ടെത്തി അന്വേഷണ സംഘം. കത്ത് കണ്ടെത്തിയതോടെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് കത്തിലുള്ളത്.
2018 മെയ് മാസത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് കത്തയച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, കേസിലെ ദിലീപിന്റെ ബന്ധം, പള്‍സര്‍ സുനിക്ക് ദിലീപിനോടുള്ള നീരസത്തിന് കാരണം, ദിലീപിന്റെ മറ്റ് വിഷയങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കത്തിലുണ്ട്. കത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തില്‍ പറയുന്നത്.
അതേസമയം, കേസില്‍ നിര്‍മായക വ്യക്തിയായ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബാലചന്ദ്രകുമാര്‍ ചില പരാമര്‍ശങ്ങല്‍ നടത്തിയത്. ദിലീപിനെക്കാള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സുഹൃത്തായ ശരത് മറുപടി നല്‍കേണ്ടി വരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നത് . ബൈജു പൗലോസിനെ കാണാന്‍ ആള്‍ക്കാരെ വിട്ടിട്ട് കാണാതെ തിരിച്ചുവന്നത് സംബന്ധിച്ചുള്ള ഓഡിയോ ഉണ്ട്, അത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം പറയേണ്ടി വരും. ജുഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം ശരത് പറയുന്നുണ്ട് ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് അദ്ദേഹം മറപടി പറയേണ്ടി വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ദുബായില്‍ പോയി കണ്ട, ഡി കമ്പനിയില്‍ അം ഗമായിട്ടുളള ഗുല്‍ഷന്റെ മുഴുവന്‍ പേരും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ദിലീപിനെക്കാള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടി വരിക കേസിലെ വിഐപിയായ ശരത് ആണ്. ബൈജു പൗലോസിനെ കാണാന്‍ ആള്‍ക്കാരെ വിട്ടിട്ട് കാണാതെ തിരിച്ചുവന്നത് സംബന്ധിച്ചുള്ള ഓഡിയോ ഉണ്ട്, അത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം പറയേണ്ടി വരും. ജുഡീഷ്യറിയെ സ്വാധീനിക്കുന്ന കാര്യം ശരത് പറയുന്നുണ്ട്, അതിന് മറുപടി പറയേണ്ടി വരും.
പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വേണ്ടി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുണ്ട്, അതിനും ഉത്തരം നല്‍കേണ്ടി വരും.അന്വേഷണ ഉദ്യോഗസ്ഥയായ ഒരാളെ വ്യക്തിപരമായി കണ്ട് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതിന്റേയും ഓഡിയോ ക്ലിപ്പുണ്ട്. ഇത്തരത്തില്‍ നിരവധി കാര്യങ്ങളില്‍ ശരത് മറുപടി നല്‍കേണ്ടി വരും,ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ അനുജന്‍ അനൂപ് ഒരിക്കല്‍ ദിലീപുമായി ചെറിയ തര്‍ക്കം ഉണ്ടായപ്പോള്‍ കുറച്ച് നേരം പിണങ്ങിയിരുന്ന് അനൂപ് ദിലീപിനെ കുറ്റപ്പെടുത്തുന്ന ഒരു ഓഡിയോ ഉണ്ട്.
നിങ്ങള്‍ ഇത് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ ശരത് പറയുന്നത് ചെയ്താല്‍ തന്നെ അവന്‍ 85 ദിവസം അകത്ത് കിടന്നില്ലേയെന്നാണ്, അതില്‍ തീര്‍ന്നു എല്ലാം എന്നാണ്. അപ്പോഴും ചെയ്തിട്ടില്ലെന്ന് അപ്പോഴും ഇയാള്‍ പറയുന്നില്ല. ഇതൊന്നും വെട്ടി യോജിപ്പിച്ചതല്ല, ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് എല്ലാവര്‍ക്കും പരിചിതമായത് പോലെയാണ് അവര്‍ പെരുമാറിയത്. ഇക്കാര്യം അന്വേഷണ സംഘത്തോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ടാബ് കാവ്യയ്ക്ക് കൈമാറുമ്പോള്‍ ഇത് ആരുടെ ടാബ് എന്തിന് എന്ന കാര്യങ്ങളൊന്നും കാവ്യയുടെ മുഖത്ത് കണ്ടിരുന്നില്ല. ടാബ് പുറത്ത് നിന്ന് കൊണ്ടുവന്നത് ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ ആവര്‍ത്തിച്ചു.
