Malayalam
ഒരടി നടക്കാന്‍ പറ്റാതെ കിടന്ന കിടപ്പിലായി; പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് പുതു ചുവട് വെച്ച് ശരണ്യ ശശി.
ഒരടി നടക്കാന്‍ പറ്റാതെ കിടന്ന കിടപ്പിലായി; പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് പുതു ചുവട് വെച്ച് ശരണ്യ ശശി.
കഴിഞ്ഞ അഞ്ചു വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന നടി ശരണ്യ. ഒന്പതോളം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരം തളര്‍ന്നു കിടപ്പിലായ നടി ശരണ്യ ഇപ്പോള്‍ ജീവിതത്തിലേയ്ക്ക് പിച്ച വച്ച് തുടങ്ങിയിരിക്കുകയാണ്. താരത്തിന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചു സീമാ ജി നായര്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ….
”കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി ശരണ്യ ബ്രെയിന്‍ ട്യൂമറിന്റെ ഒമ്ബതാമത്തെ സര്‍ജറിക്ക് വിധേയയായി. ആ സര്‍ജറി കഴിഞ്ഞപ്പോള്‍ കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. ശരണ്യയുടെ വെയിറ്റ് കൂടി 90-95 കിലോയില്‍ എത്തി. വലതു ഭാഗം പൂര്‍ണമായും തളര്‍ന്നു പോയി. എട്ടാമത്തെ സര്‍ജറിയില്‍ വലതു ഭാഗത്തിന് ശേഷിക്കുറവ് സംഭവിച്ചിരുന്നെങ്കിലും പെട്ടെന്ന് അതില്‍ നിന്നു റിക്കവര്‍ ആയി വന്നിരുന്നു. പക്ഷേ, ഈ സര്‍ജറിയുടെ കാര്യത്തില്‍ അതത്ര എളുപ്പമായിരുന്നില്ല. വീട്ടില്‍ തുടര്‍ച്ചയായി ഫിസിയോ തെറപ്പി ചെയ്തു നോക്കി. ഗുണമുണ്ടായില്ല. ഒരടി നടക്കാന്‍ പറ്റാതെ അവള്‍ കിടന്ന കിടപ്പിലായിപ്പോയി. പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വയം ചെയ്യാനാകാത്ത അവസ്ഥ. അങ്ങനെ, കുറച്ചു ദിവസം അവിടെ നിന്നു മാറി നിന്നാല്‍ ഒരു മാറ്റം ഉണ്ടാകും എന്നു കരുതി, ജൂലൈയില്‍ തിരുവന്തപുരത്തു നിന്നു അവളെ ഞാന്‍ എന്റെ കൊച്ചിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.
അവിടുത്തെ രണ്ടര മാസത്തെ ചികിത്സ അവളെ ആകെ മാറ്റി. ആ ആശുപത്രിയുടെയും അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും സാബിത്തിന്റെയും അബൂബക്കറിന്റെയുമൊക്കെ കരുണയും കരുതലും അവളെ കിടപ്പിന്റെ തടവില്‍ നിന്നു പതിയെപ്പതിയെ മോചിപ്പിച്ചു. ദൈവത്തിന്റെ കരങ്ങള്‍ എന്നും പറയാം. ദിവസം തുടര്‍ച്ചയായ 6 മണിക്കൂര്‍ വരെയാണ് ശരണ്യയ്ക്ക് ഫിസിയോ തെറപ്പി ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഫലമായി ഇപ്പോള്‍ കാണും പോലെ പതിയെപ്പതിയെയെങ്കിലും തനിയെ നടക്കുന്ന സ്ഥിതിയിലേക്കെത്തി. ആരോഗ്യത്തിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അവളെ ഡിസ്ചാര്‍ജ് ചെയ്ത് എന്റെ വീട്ടില്‍ കൊണ്ടു വന്ന് ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് വിട്ടു.’ സീമ ജി നായര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
