Malayalam
ആ മലയാള നടനുമായുള്ള പ്രണയം പരാജയപെട്ടു; ജീവിതം തകർന്നു; വെളിപ്പെടുത്തലുമായി മോണൽ ഗജ്ജർ
ആ മലയാള നടനുമായുള്ള പ്രണയം പരാജയപെട്ടു; ജീവിതം തകർന്നു; വെളിപ്പെടുത്തലുമായി മോണൽ ഗജ്ജർ
വിനയന് സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലേക്ക് ചുവട് വെയ്ക്കുകയാണ് മോണല്‍ ഗജ്ജര്‍. സുധീർ നായകനായി അഭിനയിച്ച ചിത്രത്തില്‍ മോണലിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ താരം ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ്
മലയാള നടനുമായുള്ള പ്രണയപരാജയമാണ് തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാൻ കാരണമായതെന്ന് നടി പറയുന്നു. ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്നും പുറത്തായ താരം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയില്ല. ഞങ്ങള്‍ പിരിഞ്ഞു. എന്നാൽ ആ വേര്‍പിരിയൽ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. അതോടെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കേണ്ടെന്നു തീരുമാനിച്ചു.’–മോണൽ ഗജ്ജർ പറഞ്ഞു.
അഞ്ച് വർഷം അഭിനയത്ത് സജീവമായ താരം പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോവുകയായിരുന്നു. 2018 മുതൽ നടി ഗുജറാത്തി സിനിമകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.ബിഗ് ബോസ് തെലുങ്ക് നാലാം പതിപ്പിലെ പുതിയ സീസണിലൂടെ നടി വീണ്ടും പ്രേക്ഷക ശ്രദ്ധനേടി. പരിപാടി ഹിറ്റായതോടെ നടിയെ തേടി നിരവധി അവസരങ്ങളാണ് സിനിമാ–സീരിയൽ രംഗത്തുനിന്നും വരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച നടി പരിപാടിയിൽ നിന്നും പുറത്താകുകയുണ്ടായി.
2017ൽ തെലുങ്കിൽ റിലീസ് ചെയ്ത ദേവദാസിയാണ് നടി അവസാനം അഭിനയിച്ച തെന്നിന്ത്യൻ ചിത്രം.
