തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാര്‍. ഇപ്പോഴിതാ വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് അജിത് കുമാര്‍ പെരുവെമ്പ് ഊട്ടുകുളങ്ങര ക്ഷേത്രത്തില്‍ ദര്ശനത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
പെരുവെമ്പ് ഊട്ടുകുളങ്ങര ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിതമായെത്തിയ സന്ദര്‍ശകനെ കണ്ട ഞെട്ടലിലാണ് ഭാരവാഹികളും നാട്ടുകാരുമെല്ലാം. പുലര്‍ച്ചെ 4.30 ന് എത്തിയ അദ്ദേഹം തൊഴുത് വഴിപാടുകള്‍ നേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ അയല്‍വാസികളോടൊത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തതിനുശേഷം 5 മണിയോടെ മടങ്ങി.
വിവരം സാമൂഹ മാധ്യമങ്ങളിലൂടെയറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകര്‍ പെരുവെമ്പിലെത്തിയെങ്കിലും അദ്ദേഹം മടങ്ങിയതിനാല്‍ നിരാശരായി തിരികെ പോകേണ്ടിവന്നു.
2015ലും അജിത് ഊട്ടുകുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് കുടുംബസമേതം എത്തിയ നടനെ കാണാന്‍ ആരാധകര്‍ വളഞ്ഞതോടെ ക്ഷേത്ര സന്ദര്‍ശനം അവസാനിപ്പിച്ച് അദ്ദേഹം നേരത്തെ മടങ്ങിയിരുന്നു.അജിത്തിന്റെ പിതാവ് പാലക്കാട്ടുകാരനാണ്. കുടുംബത്തിന്റെ അടിമക്കാവ് ഊട്ടുകുളങ്ങര ഭഗവതിയാണെന്ന വിശ്വാസത്തിലാണ് താരം ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതെന്നാണ് ഭാരവാഹികള്‍ പറയുന്നത്. താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ‘വലിമൈ’ ബോക്സോഫീസില്‍ വന്‍ വിജയമാണ് സ്വന്തമാക്കിയത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...