‘ഞാന്‍ മില്ല്യണുകളാണ് സമ്പാദിച്ചത്. ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തു’, പക്ഷേ…, ഒരു ഘട്ടത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നു; പോണ് സിനിമകളില്‍ അഭിനയിച്ച് മനം മടുത്ത ‘പാസ്റ്റര്‍’ പറയുന്നു!

ഒരു കാലത്ത് പോണ്‍സിനിമാ രംഗത്ത് നിറഞ്ഞുനിന്ന പേരാണ് ജോഷ്വാ ബ്രൂം. ഗേ പോണ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇദ്ദേഹം തന്റെ ആറ് വര്‍ഷത്തെ കരിയറിനിടെ അഭിനയിച്ച് തീര്‍ത്തത് ആയിരത്തിലധികം അഡല്‍റ്റ് സിനിമകളാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി തോന്നുമായിരിക്കാം. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള് തന്നെ അദ്ദേഹം പോണ് സിനിമാരംഗം വിടുകയായിരുന്നു.
ഈ മേഖലയില്‍ നിന്നും പോയതാകട്ടെ ആത്മീയതയിലേയ്ക്കും. അങ്ങനെ പിന്നീടുള്ള കാലം അദ്ദേഹം ഒരു പാസ്റ്ററാകുകയായിരുന്നു. ഇപ്പോഴിതാ ഒരു ഘട്ടത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോലും ആഗ്രഹിച്ചിരുന്നതായി ജോഷ്വ പറയുന്നു.
‘പണം സമ്പാദിച്ചാല്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്ന വിശ്വസിച്ചു,’ഞാന്‍ മില്ല്യണുകളാണ് സമ്പാദിച്ചത്. ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലായിടത്തും ഞാന്‍ യാത്ര ചെയ്തു. എനിക്ക് സങ്കല്പ്പിക്കാന് കഴിയുന്ന എല്ലാതരത്തിലുള്ള ലൈംഗികതയും ഞാന്‍ നടത്തി. എന്നാല്‍ എല്ലാം കിട്ടിയപ്പോള്‍, എന്റെ ജീവിതം തകര്‍ന്നു, കാരണം അത് എന്റെ ഉള്ളില്‍ എപ്പോഴും ദുഃഖവും ശൂന്യതയും വര്‍ധിപ്പിച്ചു.’
പോണ് ഇന്‍ഡസ്ട്രി വിട്ട് ബ്രൂം ഇറങ്ങിയപ്പോള്‍ ആ സമയത്ത് താന്‍ വിഷാദരോഗത്തോട് മല്ലിട്ടിരുന്നുവെന്നും ജിമ്മില്‍ ജോലി ചെയ്യുന്നതിനിടയില്‍ തന്റെ മുന്‍ കരിയര്‍ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടി വന്നതിനാല്‍ ‘നാണക്കേട്’ അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
2014 ല്‍, ഫിറ്റ്നസ് ഫെസിലിറ്റിയില്‍ വെച്ച് ഹോപ്പിനെ കണ്ടുമുട്ടിയതോടെ തന്റെ ഭൂതകാലത്തെ കുറിച്ചെല്ലാം അവരോട് തുറന്ന് പറയുകയും അവര്‍ തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും ബ്രൂം പറയുന്നു. തുടര്‍ന്ന് 2016 ല്‍ ബ്രൂം ഹോപ്പിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഹോപ്പിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ബ്രൂം ദൈവശാസ്ത്രം പഠിച്ച് പാസ്റ്ററായി മാറിയിരുന്നു. ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് ആണ്‍മക്കളുണ്ട്. ഇപ്പോള്‍ സീഡാര്‍ റാപ്പിഡ്സിലെ ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററാണ് ജോഷ്വ.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...