Connect with us

ആ രഹസ്യമറിയാതെ വിടില്ല, കാവ്യ കടന്നുകളഞ്ഞത് ‘അവിടേക്ക്’, ആ നിർണ്ണായക നീക്കം! ഉടൻ അത് സംഭവിക്കും കിടുങ്ങി വിറച്ച് ദിലീപ്

News

ആ രഹസ്യമറിയാതെ വിടില്ല, കാവ്യ കടന്നുകളഞ്ഞത് ‘അവിടേക്ക്’, ആ നിർണ്ണായക നീക്കം! ഉടൻ അത് സംഭവിക്കും കിടുങ്ങി വിറച്ച് ദിലീപ്

ആ രഹസ്യമറിയാതെ വിടില്ല, കാവ്യ കടന്നുകളഞ്ഞത് ‘അവിടേക്ക്’, ആ നിർണ്ണായക നീക്കം! ഉടൻ അത് സംഭവിക്കും കിടുങ്ങി വിറച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​നാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്. കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങൾ ജസ്റ്റിസ് സിയാദ് റഹ്മാൻ ഉന്നയിച്ചിരുന്നു. എന്നാൽ, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്‌തേക്കും. ഇപ്പോൾ വിദേശത്തുള്ള കാവ്യ തിരിച്ചെത്തിയാലുടൻ,​ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. സാക്ഷികളെ സ്വാധീനിക്കാൻ നടിയും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ൽ​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്തും​ ​ആ​ലു​വ​യി​ലെ​ ​സൂ​ര്യാ​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​സ് ​ഉ​ട​മ​യു​മാ​യ​ ​ശ​ര​ത് ​ജി.​നാ​യ​രെ​ ​ഇന്നലെ പ്രതിചേർത്തിരുന്നു. ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​‌​ർ​ ​ശ​ര​ത്തി​ന്റെ​ ​ശ​ബ്ദ​വും​ ​ഫോ​ട്ടോ​യും​ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്റെ​യും​ ​കേ​സി​ൽ​ ​ഇ​യാ​ളു​ടെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​യ​തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​തി​ ​ചേ​‌​ർ​ത്ത​ത്.​ ​

ദിലീപ് നേരത്തെ ഉന്നയിച്ച വാദങ്ങളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടന്റെ വാദം. എന്നാൽ ദിലിപീനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വധഗൂഢാലോചനക്കേസിന്റെ പേരിൽ പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. മാത്രവുമല്ലാ, കേസിന്റെ പേരിൽ പല തവണ തന്റെ വീട്ടിൽ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈംബ്രാഞ്ച് കള്ളക്കഥകൾ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന വാദത്തിൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.

വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു.

തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

Continue Reading

More in News

Trending

Recent

To Top