ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നത്? പ്രണവിന്റെ മറുപടി ഞെട്ടിച്ചു…മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കളെന്ന് മനോജ് കെ ജയൻ
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് നടന് മനോജ് കെ ജയന് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു . ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് താനൊരിക്കല്‍ ചോദിച്ചതിന് ലഭിച്ച മറുപടി തന്നെ അമ്പരപ്പിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
പ്രണവ് പറഞ്ഞത്, ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്, ഞാന്‍ ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കിഷ്ടമില്ല. റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, അതിട്ടാല്‍ ഞാന്‍ നല്ല കംഫേര്‍ട്ടബിളാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. അതൊരു വലിയ ഭാഗ്യമാണെന്നും മനോജ് കെ. ജയന് പറഞ്ഞു.
‘സിനിമയില്‍ വന്ന സമയത്ത് തന്നെ മമ്മൂക്ക്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. രാവണപ്രഭുവിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണ്. പ്രണവ് അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ തോന്നും.
