വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രായഭേദമന്യേ ആരാധകരെ സ്വന്തമാക്കിയ താരമാണ് പെപെ എന്ന ആന്റണി വര്‍ഗീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പെപ്പെയെ കാണണം എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞാരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് നടന് ആന്റണി വര്‍ഗീസ്.
‘ലൈല’ എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആന്റണി തന്റെ ആരാധകനെ കണ്ടത്. താരം തന്നെ വിശേഷം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ‘ഇന്നലെ കരഞ്ഞ ഇമ്രാന് ഷിഹാബ് ദാ ഇന്ന് ഫുള്‍ ഹാപ്പിയായി ‘ലൈല’യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്.
നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്. കൊണ്ടുവന്നില്ലേല്‍ അവന് മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും’, എന്നും ആന്റണി വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ആന്റണി വര്‍ഗീസ് തന്നെയായിരുന്നു കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ചത്. പെപ്പെയെ ഫോണില്‍ വിളിക്കണം സംസാരിക്കണം എന്ന് പറഞ്ഞായിരുന്നു ഇമ്രാന് ഷിഹാബ് കരഞ്ഞത്.
അജഗജാന്തരമാണ് ആന്റണി വര്‍ഗീസിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം 25 കോടിയിലധികം രൂപ ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കി. ഫെബ്രുവരി 25 മുതല്‍ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ ചിത്രം സ്ട്രീമിംഗും ആരംഭിച്ചിരുന്നു.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...