Malayalam
വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്; ജസ്ല മാടശ്ശേരി
വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്; ജസ്ല മാടശ്ശേരി
ജസ്ല മാടശ്ശേരിയെ അറിയാത്ത മലയാളികൾ കാണില്ല… ബിഗ് ബോസ് മത്സരാർഥി, സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരി ഈ നിലയിലെല്ലാം പരിചിതമായ മുഖമാണ് ജസ്ലയുടേത്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും ജസ്ല കാണിക്കാറില്ല. തുറന്ന് പറച്ചിലുകള്‍ക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങളും സോഷ്യല്‍മീഡിയകളിലൂടെ ജസ്ല നേരിടേണ്ടിയതായും വന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ ജസ്ല പങ്ക് വെയ്ക്കുന്ന എല്ലാ ചിത്രങ്ങളും പോസ്റ്റുകളും വൈറലാകാറുണ്ട്.
സ്ത്രീകളുടെ വിവാഹ പ്രായം 28 വയസ്സാക്കണമെന്നായിരുന്നു ജസ്ലയുടെ അഭിപ്രായം. ഇപ്പോൾ ഇതാ തന്റെ അഭിപ്രായം പങ്കുവെച്ച വാര്‍ത്തയുടെ താഴെയായി അശ്ലീല കമന്റുമായി എത്തിയവനെ തുറന്നു കാട്ടുകയാണ് ജസ്ല. ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്. ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്. കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുകയെന്ന് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം
Sinos Koorad ഈ വ്യക്തിയെ അറിയുന്നവരുണ്ടെങ്കില്‍ ഒന്ന് പറയുക. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശിയാണ്. സ്ത്രീകളെ അധിക്ഷേപിച്ച് ലൈംഗീകാരോപണങ്ങളുന്നയിച്ച് സംസ്കാര ശൂന്യമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വാരി വിതറുകയാണ് ഇവന്റെ ഹോബി..പല സ്ഥലങ്ങളിലായി കാണുന്നു.. ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട് ആലോചിച്ച് വിഷമമുണ്ട്. ഇത്തരം വ്യക്തികളെ നിയമനടപടിക്ക് വിധേയ മാക്കേണ്ടതുണ്ട്. കൂരാട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ അറിയിക്കുക. ഇവന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രവാസിയും.
