Malayalam
ആ കാരണം കൊണ്ട് തൂങ്ങി ചാവാന്‍ വരെ പറഞ്ഞ സുഹൃത്ത് ഉണ്ട് ; ആ അവഹേളനം കഠിനമായിരുന്നു; ബിഗ് ബോസിലേക്ക് എത്തിയ നിമിഷയുടെ ആദ്യ വാക്കുകൾ ഞെട്ടിച്ചുകളഞ്ഞു!
ആ കാരണം കൊണ്ട് തൂങ്ങി ചാവാന്‍ വരെ പറഞ്ഞ സുഹൃത്ത് ഉണ്ട് ; ആ അവഹേളനം കഠിനമായിരുന്നു; ബിഗ് ബോസിലേക്ക് എത്തിയ നിമിഷയുടെ ആദ്യ വാക്കുകൾ ഞെട്ടിച്ചുകളഞ്ഞു!
മലയാളികൾ കാത്തിരുന്ന ഒരു അങ്കം തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്തരായ പതിനേഴ് മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം നാലാം സീസണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലെ പ്രവചനങ്ങളും ശക്തമായി. ഏകദേശം പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും ഇത്തവണ ഷോ യില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അതേ സമയം മോഡല്‍ നിമിഷ പിഎസിന്റെ വരവ് നിസാരമായിരിക്കില്ല എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
നടിയും മോഡലുമായ നിമിഷ ഫാന്‍ഷന്‍ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ്. മിസ് കേരള 2021 മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയായ നിമിഷ ഇപ്പോള്‍ നിയമം പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ്. ഇതിനിടയിലാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങള്‍ക്ക് കാരണമായി മാറിയ സംഭവങ്ങളെ കുറിച്ച് നിമിഷ അവതാരകനായ മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരിക്കുകയാണ്.
പ്രെഡിക്ഷന്‍ ലിസ്റ്റില്‍ നിന്നും മാറി നിന്ന ഒരാളാണ് നിമിഷ പിഎസ്. അപ്രതീക്ഷിതമായി ബിഗ് ബോസിലേക്ക് എത്തിയ നിമിഷയ്ക്ക് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. മോഡലിങ്ങില്‍ സജീവമായതിനാല്‍ അത്യാവശ്യം ശരീര സൗന്ദര്യം സൂക്ഷിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഊര്‍ജ്വസ്വലതയോടെ ബിഗ് ബോസിലേക്ക് എത്തിയ നിമിഷയോട് ആക്റ്റീവായി തന്നെ ആ വീട്ടിലും താമസിക്കാനാകട്ടെ എന്ന് ആശംസിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ അകത്തേക്ക് അയച്ചത്.
എന്നാല്‍ താന്‍ നേരിട്ട അവഹേളനത്തെ കുറിച്ച് നിമിഷ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോട് പോയി തൂങ്ങി ചാവാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിനക്ക് ഭാരം കൂടുതലുള്ളത് കൊണ്ട് ഞാന്‍ അങ്ങനെ പറയുന്നില്ലെന്നുമാണ് പറഞ്ഞത്’ തന്നെ ഏറെ വേദനിപ്പിച്ച വാക്കുകളായിരുന്നു അതെന്നാണ് നിമിഷ വെളിപ്പെടുത്തിയത്. അന്ന് മുതലാണ് ജീവിതത്തില്‍ മാറ്റം കൊണ്ട് വരണമെന്ന് ആഗ്രഹിച്ചതെന്നും താരം പറയുന്നു.
കഴിഞ്ഞ മൂന്ന് സീസണുകളെയും അപേക്ഷിച്ച് ശക്തരായ മത്സരാര്‍ഥികള്‍ മാത്രമാണ് ഇത്തവണ ബിഗ് ബോസിലേക്ക് വന്നിരിക്കുന്നത്. ബോള്‍ഡ് ആയി തീരുമാനങ്ങള്‍ എടുക്കാനും മത്സരിക്കാനും കഴിവുള്ളവരാണ് ഓരോരുത്തരും എന്ന് ഇന്‍ട്രോയിലൂടെ തന്നെ വ്യക്തമാവുകയാണ്. അതേ സമയം ടെലിവിഷന്‍ രംഗത്ത് പ്രശസ്തിയിലുള്ള നിരവധി താരങ്ങളുണ്ട്. ഭൂരിഭാഗം പേരും സീരിയല്‍ അഭിനേതാക്കാളാണ്. ഇവരുടെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ് അവിടെ തുടങ്ങാനുള്ള സാധ്യതയും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാല്‍ പ്രവചിക്കാന്‍ പറ്റാത്ത മത്സരമായിരിക്കും ഇത്തവണ എന്നാണ് ഭൂരിഭാഗം അഭിപ്രായം. മോഡലിങ്ങ് രംഗത്ത് നിന്ന് നിമിഷ അടക്കമുള്ള മത്സരാര്‍ഥികള്‍ ചില്ലറക്കാരല്ലെന്ന് വ്യക്തമാണ്. വരും ദിവസങ്ങളില്‍ എന്താവുമെന്ന് നോക്കി കാണേണ്ടി വരും.
about bigg boss
