Malayalam
ശ്രീലക്ഷ്മി അറക്കൽ ഒരുമ്പെട്ടിറങ്ങി! വിജയ് പി നായർ പുറം ലോകം കാണില്ല… കണ്ടം വഴിയോടിച്ചു ജയിലിലേക്ക്
ശ്രീലക്ഷ്മി അറക്കൽ ഒരുമ്പെട്ടിറങ്ങി! വിജയ് പി നായർ പുറം ലോകം കാണില്ല… കണ്ടം വഴിയോടിച്ചു ജയിലിലേക്ക്
സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ പൂട്ടി ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കൽ. ശ്രീലക്ഷ്മിയുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി. നായരുടെ ജാമ്യഹർജി കോടതി തള്ളി. ഐ റ്റി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി കേസ് റെക്കോർഡുകൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലേക്കയക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്. ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് എഫ് ഐ ആർ എടുത്ത ശേഷം ഫെമിനിസ്റ്റുകൾക്ക് സർക്കാരിലുള്ള സ്വാധീനത്താൽ ജാമ്യമില്ലാ വകുപ്പ് പീന്നീട് കൂട്ടിചേർത്ത് അഡീ. റിപ്പോർട്ട് ഹാജരാക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിജയ് ജാമ്യഹർജിയിൽ വാദിച്ചു. അതേസമയം സർക്കാർ ജാമ്യഹർജിയെ ശക്തമായി എതിർത്തു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 , കേരള പോലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ സെപ്റ്റംബർ 28 ന് രാവിലെ കോടതിയിൽ സമർപ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
എന്നാൽ ഇതിനിടയിൽ മറ്റൊരു വാർത്തകൂടി പുറത്തുവരുകയാണ്.കൂട്ടത്തിലെ ഫെമിനിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനെ പൂട്ടാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ. ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്പി ക്കാണ് പരാതി നല്‍കിയത്. ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഉള്ള സ്വാധീനം മൂലം, കോഗ് നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പൊലീസ് പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീലക്ഷ്മി അറയ്ക്കല്‍ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്‌ക്കാരത്തിനെതിരായും ,പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായയും, പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
പതിവായി ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ട്.സമൂഹത്തിലെ ചിന്താഗതി മാറ്റണം എന്ന ലക്ഷ്യത്തിൽ ഇടുന്നു എന്ന സ്വയം വാദിക്കുമ്പോൾ അത് സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകുന്നത് എന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചിരുന്നു.എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ശ്രീലക്ഷ്മി പോസ്റ്റുകൽ പങ്കുവെച്ചിരുന്നത്.വളരെ രൂക്ഷമായ വിമർശനങ്ങൾ പോലും ശ്രീലെക്ഷ്മിക്കെതിരെ പലരും ഉന്നയിച്ചിരുന്നു. വിജയ്.പി. നായരെ മണിച്ചിത്ര താഴിട്ട് പൂട്ടുമെന്ന കാര്യത്തിൽ ഇനി സംശയമില്ല
