Malayalam
അവൻ എന്റെ സഹോദരനെ പോലെയായിരുന്നു; എന്നെ സര് എന്നായിരുന്നു വിളിച്ചിരുന്നത്, ഇപ്പോള്‍ അവന് ആളാകെ മാറി! ദൈവത്തിന് മാത്രമേ ഞങ്ങളെ ഇനി സുഹൃത്തുക്കളാക്കാന്‍ പറ്റുകയുള്ളൂ ;ഷാരൂഖിനെ കുറിച്ച് സല്മാന്
അവൻ എന്റെ സഹോദരനെ പോലെയായിരുന്നു; എന്നെ സര് എന്നായിരുന്നു വിളിച്ചിരുന്നത്, ഇപ്പോള്‍ അവന് ആളാകെ മാറി! ദൈവത്തിന് മാത്രമേ ഞങ്ങളെ ഇനി സുഹൃത്തുക്കളാക്കാന്‍ പറ്റുകയുള്ളൂ ;ഷാരൂഖിനെ കുറിച്ച് സല്മാന്
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഒരേ കാലഘട്ടത്തിൽ തന്നെ ബോളിവുഡിന്റെ താരപദവിയിലേക്കുയർന്ന രണ്ടുപേരും വ്യക്തിജീവിതത്തിൽ അടുത്ത ബന്ധം പുലർത്തിയവരാണ്.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്മാന് ഖാനും ഷാരൂഖ് ഖാനും. സിനിമ കുടുംബത്തില്‍ നിന്നും കടന്നു വന്ന് താരമായി മാറിയ നടനാണ് സല്മാന്. അതേസമയം ഷാരൂഖ് ഖാന് ആകട്ടെ ടെലിവിഷനിലൂടെ അഭിനയത്തിലേക്ക് കടന്ന് പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ താരമായി മാറുകയും ചെയ്ത താരമാണ്. പതിറ്റാണ്ടുകളായി ബോളിവുഡിലെ കിരീടം വെക്കാത്ത രാജാക്കന്മാരായി ഭരിക്കുകയാണ് ഷാരൂഖും സല്‍മാനും.
ഇരുവരുടേയും ഇണക്കവും പിണക്കവുമെല്ലാം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ് സല്‍മാനും ഷാരൂഖും. ഷാരൂഖിന്റെ മകന് ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ അകത്തായപ്പോള്‍ ഷാരൂഖാനെ നേരിട്ടെത്തി കണ്ട് ആശ്വസിപ്പിച്ചിരുന്നു സല്മാന് ഖാന്. എന്നാല്‍ ഒരിടയ്ക്ക് സല്‍മാനും ഷാരൂഖും പരസ്പരം മുഖത്ത് നോക്കുക പോലുമുണ്ടായിരുന്നില്ല. പലപ്പോഴും പരസ്യമായി തന്നെ പരസ്പരം വിമര്‍ശിക്കുകയും ഒളിയമ്പുകള്‍ എയ്യുകയും ചെയ്്തിട്ടുണ്ട്. കരിയറിന്റെ തുടക്കക്കാലത്ത് വലിയ സുഹൃത്തുക്കളായിരുന്നു ഇരുവരും.
എന്നാല്‍ പിന്നീട് തെറ്റുകയായിരുന്നു.ഷാരൂഖ് ഖാനും സല്മാന് ഖാനും തമ്മില്‍ ആദ്യമായി ഉരസുന്നത് ചല്‍തെ ചല്‍തെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. ചിത്രത്തില്‍ അന്ന്് സല്‍മാന്റെ കാമുകിയായിരുന്ന ഐശ്വര്യ റായ് ആയിരുന്നു നായികയാകേണ്ടിയിരുന്നത്. ചിത്രീകരണത്തിനിടെ സെറ്റിലെത്തിയ സല്മാന് ഐശ്വര്യയുമായി വഴക്കിടുകയായിരുന്നു. ഇത് ചോദ്യം ചെയ്തോടെയാണ് ഷാരൂഖിനോട് സല്മാന് തെറ്റുന്നത്. പിന്നീട് ചിത്രത്തില്‍ നിന്നും ഐശ്വര്യ പിന്മാറുകയും പകരം റാണി മുഖര്‍ജി നായികയായി മാറുകയും ചെയ്തിരുന്നു. അന്നത്തെ പ്രശ്നം പരിഹരിക്കപ്പെടുകയും ഇരുവരും വീണ്ടും ഒരുമിക്കുകയും ചെയ്തു.
എന്നാല്‍ 2008 ല്‍ അന്ന് സല്‍മാന്റെ കാമുകയായിരുന്ന കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെ സല്‍മാനും ഷാരൂഖും വീണ്ടും ഉരസുകയായിരുന്നു. ഈ പിണക്കം മാറാന്‍ പിന്നീട് വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു. ഇതിന് ശേഷം ഷാരൂഖ് ഖാന് പലപ്പോഴും മൗനം പാലിച്ചുവെങ്കിലും പല അവസരങ്ങളിലും സല്മാന് ഖാന് ഷാരൂഖിനെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.
ഒരിക്കല്‍ ഷാരൂഖ് ഖാന് തന്നെ സര് എന്ന് വിളിച്ച് പിന്നാലെ നടക്കുമെന്ന് വരെ സല്മാന് ഖാന് പറഞ്ഞിരുന്നു. ഷാരൂഖ് ഖാന് എന്റെ സഹോദരനെ പോലെയായിരുന്നു. അവന് എന്നെ സര് എന്നായിരുന്നു ആദ്യ കാലത്ത് വിളിച്ചിരുന്നത്. ജോലി തേടി വാതിലുകളില്‍ പോയി മുട്ടി വിളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അവന് ആളാകെ മാറി. ദൈവത്തിന് മാത്രമേ ഞങ്ങളെ ഇനി സുഹൃത്തുക്കളാക്കാന്‍ പറ്റുകയുള്ളൂ. അത് നടക്കാന്‍ പോകുന്നതുമില്ല” എന്നായിരുന്നു ഷാരൂഖ് ഖാനെക്കുറിച്ച് സല്മാന് ഖാന് പറഞ്ഞത്.
മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിക്കുകയാണെന്നും അതിനാലാണ് താന്‍ സംസാരിക്കാന്‍ തീരുമാനിച്ചതെന്നും സല്മാന് ഖാന് പറഞ്ഞിരുന്നു.കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് പറയുന്നത് പോലെ സല്‍മാനും ഷാരൂഖും തമ്മിലുള്ള പിണക്കം അവസാനിച്ചു. ഇന്ന് വളരെ അടുത്ത് സുഹൃത്തുക്കളാണ് ഇരുവരും. ഇരുവരും സിനിമകളില്‍ അതിഥി വേഷങ്ങളില്‍ എത്താറുമുണ്ട്. സല്മാന് ഖാന് നായകനായി അണിയറയില്‍ ഒരുങ്ങുന്ന ടൈഗര്‍ ത്രീയില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.
പിന്നാലെ ഷാരൂഖ് ഖാന് നായകനാകുന്ന പഠാനില്‍ സല്‍മാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും അതിഥി വേഷങ്ങളില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നീട് ഇടവേളയെടുത്ത താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം അന്തിം ആണ് സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
about salman
