Connect with us

കല്യാണി കിരൺ വിവാഹ ഒരുക്കം തുടങ്ങി; സുന്ദരിപ്പെണ്ണായി “കല്യാണി”പ്പെണ്ണ്; പ്ലാനുകൾക്ക് ഇനി വെറും ഒറ്റദിവസം; മൗനരാഗത്തിൽ ഇനി ആഘോഷരാവ്!

Malayalam

കല്യാണി കിരൺ വിവാഹ ഒരുക്കം തുടങ്ങി; സുന്ദരിപ്പെണ്ണായി “കല്യാണി”പ്പെണ്ണ്; പ്ലാനുകൾക്ക് ഇനി വെറും ഒറ്റദിവസം; മൗനരാഗത്തിൽ ഇനി ആഘോഷരാവ്!

കല്യാണി കിരൺ വിവാഹ ഒരുക്കം തുടങ്ങി; സുന്ദരിപ്പെണ്ണായി “കല്യാണി”പ്പെണ്ണ്; പ്ലാനുകൾക്ക് ഇനി വെറും ഒറ്റദിവസം; മൗനരാഗത്തിൽ ഇനി ആഘോഷരാവ്!

സംഭവബഹുലമായ ഒരു വിവാഹം നടക്കാൻ പോകുകയാണ് മൗനരാഗത്തിൽ. ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കാത്ത നിലയിലേക്കാണ് കല്യാണി കിരൺ വിവാഹം കടക്കുന്നത്. ഇന്നത്തെ എപ്പിസോഡ് വീണ്ടും ടെൻഷൻ ആക്കികൊണ്ടാണ് അവസാനിപ്പിച്ചത് .

എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഉടനീളം കല്യാണി തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അണിഞ്ഞൊരുങ്ങി വിശ്വസിക്കാൻ പറ്റാത്ത പോലെ തിളങ്ങി നിൽക്കുന്നത് കാണുമ്പോഴുള്ള മൂങ്ങ മുത്തശിയുടെയും പ്രകാശന്റെയും അവസ്ഥ.

അങ്ങനെ കുറെയേറെ നാളുകൾക്ക് ശേഷം നമ്മൾ കാത്തിരുന്ന ആ ദിവസങ്ങൾ എത്തിക്കഴിഞ്ഞു. ഇന്നത്തെ എപ്പിസോഡിൽ ആരാണ് കൂടുതൽ സുന്ദരി എന്നാണ് പ്രേക്ഷകർ കമെന്റിലൂടെ പറയുന്നത്. കല്യാണത്തിന് ഇനി ഒരു രാത്രി മാത്രമാണ് ഉള്ളത്. തലേദിവസത്തെ പരിപാടികൾ ആണ് ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ്…

അതുപോലെ തുടക്കം നമ്മൾ കണ്ടുനിർത്തിയത് ശാരി സരയു സംസാരം ആയിരുന്നല്ലോ.. സരയുവിന് ജയിൽ വാസം അങ്ങ് ഇഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്.. സരയു ഇനിയും കുറച്ചു കൂടി വൈലൻറ് ആകും എന്നാണ് തോന്നുന്നത്. അങ്ങനെ എങ്കിൽ ജയിലിൽ ഒരു കാറ്റിലും മെത്രയും ഒക്കെ കൊണ്ടിട്ട് അവിടെ തന്നെ അങ്ങ് സ്ഥിര താമസം ആക്കണം. അതാണ് വേണ്ടത്..

അതുപോലെ ഇന്ന് ശാരി നല്ലപോലെ കിരണിനെ ചിരിയുന്നുണ്ട്.. എന്നാൽ അതിനൊക്കെ വേണ്ട വിധത്തിൽ കിരണും മറുപടി കൊടുക്കുന്നുണ്ട്. അതുപോലെ രൂപയുടെ മേക്ക് അപ്പ് കണ്ടപ്പോൾ , മേക്ക് അപ്പ് കൂടുതലാണോ ചേട്ടാ.. എന്ന് ചോദിക്കാൻ ആണ് തോന്നിയത്.. ഏതായാലും നല്ല അടിപൊളി രംഗങ്ങൾ ആണ് ഇന്നും നടക്കുന്നത്.. പക്ഷെ എല്ലാവരെയും ഒന്ന് ടെൻഷൻ ആക്കികൊണ്ട് അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ ഒരു സീൻ വരുന്നുണ്ട്.. അതിനു പിന്നിൽ വലിയെ പ്രശ്നം ഇല്ല.. ആരും പേടിക്കേണ്ട…

അതൊക്കെ വലിയ വലിയെ സീരിയൽ താരങ്ങൾ വരുന്നു എന്നുള്ളതിന് കൊടുക്കുന്ന എക്പ്സ്പ്രശാന്ത ആണ് കേട്ടോ… അപ്പോൾ സീരിയൽ താരങ്ങൾ ഒക്കെ അങ്ങനെ തന്നെ ഉള്ള പേരിലാണ് എത്തുന്നത്. അലീന ടീച്ചർ ഒക്കെ വരുന്നുണ്ട്…

പിന്നെ ഇന്നത്തെ എപ്പിസോഡിൽ സൂര്യ കുമാറും ഉണ്ട്. അതും കൂടി കാണുമ്പോൾ ഒരു ഭേതി തോണുന്നുണ്ട്/.. പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഓഡിറ്റോറിയവും ബാർ സെറ്റ് ചെയ്യുന്നതുമെല്ലാം പറയുന്നുണ്ടല്ലോ. അതിൽ ആ ബാർ സെറ്റ് ചെയ്യുന്നതൊക്കെ സി എസിന്റെ പ്ലാൻ ആണ്.. ആ പ്ലാനിൽ സി എസിന്റെ ആൾക്കാരും ഉണ്ടാകുമെന്ന് പറയുന്നുണ്ട്.

അപ്പോൾ പ്രകാശനെ വേണ്ടി വന്നാൽ പിടിച്ചു പൂട്ടി ഇടാനും സാധിക്കും . ഏതായാലും കിരൺ കല്യാണി വിവാഹം അത് നടക്കണം .. നടക്കും എന്ന് തന്നെയാണ് ഇപ്പോഴും ഉറപ്പായും തോന്നുന്നത്.. പിന്നെ ഇന്നലത്തെ ആ അമ്പലത്തിൽ വച്ചുള്ള ശാരിയുടെ സംസാരം കിടു ആയിരുന്നു.. ശാരിയുടെ പ്രാർത്ഥന.. സിനിമാ നടി എത്താതിരിക്കാൻ തേങ്ങാ ഉടച്ചുള്ള പ്രാർത്ഥന.. സരയു ജയിലിൽ ആണോ എന്ന് ചോദിച്ച പൂജാരിയുടെ ജോലി എത്രയും പെട്ടന്ന് തെറിപ്പിക്കണേ ദേവി… എന്നാണ് ശാരിയുടെ പ്രാർത്ഥന…

അതൊക്കെയാണ് ഇന്നലത്തെ ഏറ്റവും വലിയ കോമെടി ആയി തോന്നിയത്..അപ്പോൾ ഇന്നത്തെ എപ്പിസോഡും അതുപോലെ വരാനിരിക്കുന്ന എപ്പിസോഡും നമ്മുക്ക് നോക്കാം … ആരൊക്കെ വീഴും എന്ന്…

about mounaragam

More in Malayalam

Trending

Recent

To Top