സിനിമയില്‍ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല; ഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; പ്രണയത്തെ കുറിച്ച് പറഞ്ഞ് ശ്രുതി രാമചന്ദ്രൻ
സിനിമയില്‍ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല; ഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; പ്രണയത്തെ കുറിച്ച് പറഞ്ഞ് ശ്രുതി രാമചന്ദ്രൻ
സിനിമയില്‍ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ല; ഫ്രാന്‍സിസ് ആറ് വട്ടം പ്രൊപ്പോസ് ചെയ്തിട്ടും നോ പറഞ്ഞു; പ്രണയത്തെ കുറിച്ച് പറഞ്ഞ് ശ്രുതി രാമചന്ദ്രൻ
ജിസ് ജോയി സംവിധാനം ചെയ്ത സൺഡേ ഹോളിഡേയിലെ സിതാര എന്ന തേപ്പുകാരിയെ മലയാളിക്കൽ മറക്കില്ല . സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഈ സീന്‍ കേരളക്കരയില്‍ വലിയ തരംഗമായി മാറിയിരുന്നു. നടി ശ്രുതി രാമചന്ദ്രനായിരുന്നു ആ വേഷത്തിൽ എത്തിയത് പിന്നീട് തേപ്പുകാരി എന്ന വിളിപേരിലാണ് ശ്രുതി അറിയപ്പെട്ടത് തന്നെ. തുടക്കത്തില്‍ ആ വിളി കേട്ട് താന്‍ വിഷമിച്ചിരുന്നു എന്നാണ് ശ്രുതി തന്നെ പറയുന്നത്.
ഏറ്റവും ഒടുവില്‍ നടന് ജോജു ജോര്‍ജിന്റെ നായികയായി മധുരം എന്ന ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചത്. ഒരു ബിരിയാണിയിലൂടെ തുടങ്ങുന്ന പ്രണയകഥ പറഞ്ഞ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും ഭര്‍ത്താവ് ഫ്രാന്‍സിസുമായിട്ടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ശ്രുതി രാമചന്ദ്രന് പറയുകയാണ്.
‘സണ്‍ഡേ ഹേളിഡേ യുടെ കഥ പറയുമ്പോള്‍ തന്നെ സംവിധായകന് ജിസ് ചേട്ടന് പറഞ്ഞിരുന്നു ‘സിനിമ ഹിറ്റായാല്‍ തേപ്പുകാരി’ എന്ന പേര് വീഴുമെന്ന്. അന്നത് താന്‍ കാര്യമാക്കിയിരുന്നില്ല. സിനിമ തിയറ്ററിലെത്തി കഴിഞ്ഞാണ് ആ പ്രയോഗത്തിന്റെ കാഠിന്യം മനസിലായത്. എവിടെ പോയാലും ദേ തേപ്പുകാരി എന്ന് കളിയാക്കും. ഞാന്‍ വിഷമിച്ച് വീട്ടിരിക്കുന്നത് കണ്ട് സുഹൃത്തുക്കളാണ് സിനിമയും നിന്റെ വേഷവും ഹിറ്റായത് കൊണ്ടല്ലേ ഈ പേര് വീണതെന്ന് പറഞ്ഞത്. അതല്ലേ നിന്റെ വിജയം എന്നും അവര്‍ ചോദിച്ചിരുന്നു. അതിലെ നൃത്തരംഗം കണ്ടിട്ടാണ് തെലുങ്കില്‍ വിജയ് ദേവരകൊണ്ട നായകനായ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്.ആര്കിടെക്ചര് പരിശീലനത്തിന് വേണ്ടി ചെന്നൈയില്‍ പോയപ്പോള്‍ അവിടെ ഫ്രാന്‍സിസ് ഉണ്ടാിരുന്നു. ആദ്യം കണ്ടപ്പോഴെ എനിക്ക് ഇഷ്ടമായെങ്കിലും ആറ് വട്ടം ഫ്രാന്‍സിസ് പ്രൊപ്പോസ് ചെയ്തപ്പോഴും ജാഡയ്ക്ക് നോ എന്നാണ് പറഞ്ഞത്. മൈസൂര്‍ സ്കൂള്‍ ഓഫ് ഡിസൈനില്‍ ചേര്‍ന്ന പിറകേ യെസ് പറഞ്ഞു. അപ്പോഴെക്കും ഫ്രാന്‍സിസ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ ചേര്‍ന്നിരുന്നു. ഡിഗ്രി കഴിഞ്ഞ് കുറച്ച് കാലം ചെന്നൈയിലും മുംബൈയിലും ജോലി ചെയ്തു
പിജി ചെയ്യാന്‍ പോകുന്നതിന് മുന്‍പാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിന് ശേഷം വൈറ്റില ആസാദി കോളേജില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് പ്രേതം എന്ന സിനിമ വന്നു. അത് റിലീസായതിന് പിന്നാലെ കല്യാണവും നടത്തി. സിനിമയില്‍ തേപ്പുകാരിയായി മുദ്ര കുത്തപ്പെട്ടെങ്കിലും ജീവിതത്തില്‍ അങ്ങനെയല്ലെന്നാണ് ശ്രുതി പറയുന്നത്. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്. ഫ്രാന്‍സിസ് ചെന്നൈ സ്വദേശിയാണെന്നും നടി പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....