Malayalam
ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ ആസൂത്രിത നീക്കം! പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് അധിക്ഷേപിച്ചു!; മുന്നില്‍ നിന്നത് സീരിയല്‍ നിര്‍മ്മാതാവായ യുവതി
ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ ആസൂത്രിത നീക്കം! പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് അധിക്ഷേപിച്ചു!; മുന്നില്‍ നിന്നത് സീരിയല്‍ നിര്‍മ്മാതാവായ യുവതി
നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴിയും തോറും നിര്‍ണായക വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് മുന്നിലെത്തുന്നത്. ഓരോ ദിവസം കഴിയും തോറും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ, അല്ലെങ്കില്‍ ഈ കേസുമായി എന്തെങ്കിലും രീതിയില്‍ ബന്ധപ്പെട്ടിട്ടുള്ളതോ, സംശയാസ്പദമായുള്ളവരുടെയോ പേരുവിവരങ്ങളാണ് പുറത്തെത്തിയത്.
ഇപ്പോഴിതാ ഇത്തരത്തില്‍ അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുടെ നേതൃത്വത്തില്‍ ആസൂത്രണം നടന്നതായാണ് പുറത്ത് വരുന്ന വിവരം. മുന്‍പ് പരസ്യ ഏജന്‍സി നടത്തിയിരുന്ന യുവതിക്ക് കേസിലെ പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സൈബിറടത്തില്‍ ദിലീപ് ഫാന്‍സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് ആസൂത്രിതമായിട്ടാണ് അതിജീവിതയ്‌ക്കെതിരായ ക്യാംപെയ്ന്‍ നടന്നത്. ആസൂത്രിതമായ ഈ നീക്കത്തെക്കുറിച്ച് മുന്‍പ് ആരോപണങ്ങളുയര്‍ന്നിരുന്നു. സീരീയല്‍ നിര്‍മ്മാതാവായ യുവതിയിലേക്ക് പൊലീസ് എത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്തവരില്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്ന് ക്യാംപെയ്ന്‍ സംബന്ധിച്ച ആസൂത്രണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞതായിട്ടാണ് സൂചന. നിലവില്‍ യുവതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ഇന്ന് ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ആക്രമണ കേസ് വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിര്‍ണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ നീക്കം. ഇയാള്‍ക്കെതിരായി ഉയര്‍ന്ന് വരുന്ന മറ്റ് പരാതികളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസിനെ സായ്ശങ്കര്‍ 2 തവണ തോക്കുമായി പിന്തുടര്‍ന്നുവെന്ന സൂചനയും പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോഴും മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുമായിരുന്നു ബൈജു പൌലോസിനെ സായ് ശങ്കര്‍ പിന്തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ സായ് ശങ്കറെ ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സായ് ശങ്കര്‍ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐടി വിദഗ്ധനായ സായി ശങ്കര്‍ തന്റെ ബിസിനസ് വിപുലീകരിക്കുന്നത് വേണ്ട് കോഴിക്കോട് സ്വദേശിയായ മിന്‍ഹാജില്‍ നിന്നും 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല, നിര്‍ബന്ധിച്ചപ്പോള്‍ വീഡിയോ കോള്‍ വിളിച്ച് കൈത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്.
