Connect with us

ദിലീപിന്റെ സുഹൃത്തായ വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു; ചോദ്യം ചെയ്തത് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച്

Malayalam

ദിലീപിന്റെ സുഹൃത്തായ വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു; ചോദ്യം ചെയ്തത് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച്

ദിലീപിന്റെ സുഹൃത്തായ വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു; ചോദ്യം ചെയ്തത് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക നിമിഷങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിക്കുമ്പോള്‍ കൂടുതല്‍ തെളിവുകളും കാര്യങ്ങളുമാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് ആസൂത്രിതമായിട്ടാണ് അതിജീവിതയ്‌ക്കെതിരായ ക്യാംപെയ്ന്‍ നടന്നത്. ആസൂത്രിതമായ ഈ നീക്കത്തെക്കുറിച്ച് മുന്‍പ് ആരോപണങ്ങളുയര്‍ന്നിരുന്നു. സീരീയല്‍ നിര്‍മ്മാതാവായ യുവതിയിലേക്ക് പൊലീസ് എത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് ക്യാംപെയ്ന്‍ സംബന്ധിച്ച ആസൂത്രണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞതായിട്ടാണ് സൂചന. നിലവില്‍ യുവതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അതേസമയം, മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.

ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സായ് സമ്മതിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാറ്റുകളിലൂടെ പരസ്പരം കൈമാറിയതായാണ് സൂചന.

12 നമ്പരിലേക്കുള്ള വാട്ട്സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു. നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടി. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത് കോടതയിലി്ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജനുവരി 30 നാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചത് നാല് ഫോണുകളാണ്. ഇവയെല്ലാം മുംബൈയില്‍ എത്തിച്ച് ഡേറ്റകള്‍ നശിപ്പിക്കുകയായിരുന്നു. 29, 30 തീയ്യതികളിലായിരുന്നു ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

ഈ സാഹചര്യത്തില്‍ നടിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് പ്രമുഖ നടിയുടെ സഹായം തേടിയിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ തീരുമാനമുണ്ട്.

More in Malayalam

Trending

Recent

To Top