News
നിര്‍മാണ കമ്പനിയുടെ അവകാശം പൂര്‍ണമായി സഹോദരനെ ഏല്‍പ്പിച്ച് പടിയിറങ്ങി അനുഷ്ക ശര്‍മ
നിര്‍മാണ കമ്പനിയുടെ അവകാശം പൂര്‍ണമായി സഹോദരനെ ഏല്‍പ്പിച്ച് പടിയിറങ്ങി അനുഷ്ക ശര്‍മ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുഷ്ക ശര്‍മ. നടിയെന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവായും ശ്രദ്ധേയയാണ് അനുഷ്ക ശര്‍മ. ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്ന ബാനറില്‍ ഇവര്‍ ഒരുക്കിയ ചിത്രങ്ങളെല്ലാം മികവുറ്റതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നിര്‍മാണ കമ്പനിയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
അഭിനയത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവരം വ്യക്തമാക്കിയത്. 25ാം വയസില്‍ തന്റെ സഹോദരന് കര്‍ണേഷ് ശര്‍മയുമായി ചേര്‍ന്നാണ് അനുഷ്ക ക്ലീന്‍ സ്ലേറ്റ് ഫിലിംസിന് തുടക്കമിടുന്നത്. ശക്തമായ ഉള്ളടക്കങ്ങള്‍ കൊണ്ടുവന്ന് ഇന്ത്യയിലെ വിനോദമേഖലയില്‍ അജണ്ട സെറ്റ് ചെയ്യണമെന്നാണ് തുടക്ക സമയത്ത് തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് താരം പറയുന്നത്.
ഇതുവരെയുള്ള ഞങ്ങളുടെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അനുഷ്ക കുറിച്ചു. നിര്‍മാണ കമ്പനിയുടെ അവകാശം പൂര്‍ണമായി സഹോദരനെ ഏല്പിച്ചാണ് താരത്തിന്റെ പടിയിറക്കം. പുതിയ അമ്മ എന്ന നിലയില്‍ ജീവിതം ബാലന്‍സ് ചെയ്യുന്നതിന്റെ ഭാഗമായാണ് പിന്മാറ്റമെന്നും താരം പറഞ്ഞു.
അഭിനേതാവായ അമ്മയെന്ന നിലയില്‍ എന്റെ ജീവിതത്തിന് ഇതുവരെയില്ലാത്ത പുതിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്. അതിനാല്‍ കയ്യില്‍ സമയമുള്ളപ്പോഴെല്ലാം എന്റെ ആദ്യത്തെ പ്രണയമാണ് അഭിനയത്തിലേക്ക് പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ സിഎസ്എഫില് നിന്ന് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. മുന്നോട്ടുവച്ച വിഷന്‍ കര്ണേഷിന് മുന്നോട്ടുകൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.- അനുഷ്ക കുറിച്ചു.
