Malayalam
ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍; ക്ലാസ് എടുത്തത് ക്രിമിനല്‍ സെക്യൂരിറ്റി കുറിച്ച് ഒടുവിൽ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം !
ദിലീപിനെ വിളിച്ച ഡിഐജി സഞ്ജയ് കുമാര്‍; ക്ലാസ് എടുത്തത് ക്രിമിനല്‍ സെക്യൂരിറ്റി കുറിച്ച് ഒടുവിൽ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം !
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വിവരങ്ങള്‍ പോലീസിനുള്ളില്‍ നിന്ന് തന്നെ ചോര്‍ത്തി നല്‍കിയെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. വലിയൊരു വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ദിലീപുമായി ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കും മുമ്പ് ഡിഐജി സംസാരിച്ചുവെന്നാണ് കണ്ടെത്തിയതെന്ന് ബൈജു പറയുന്നു.
ഈ ഡിഐജി പോലീസ് സേനയ്ക്ക് മൊത്തത്തില്‍ നാണക്കേടാണ് ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറയുന്നു. പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ഇത്തരം ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്നും ന്യൂസ് ഗ്ലോബ് ടിവിയിൽ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിച്ചു.സഞ്ജയ് ഗുരുദിന്‍ കേരളത്തില്‍ ഡിഐജിയായിരുന്നു. ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ദില്ലിയിലാണ്. ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ചുള്ള വളരെ മോശം കാര്യങ്ങള്‍ വളരെ മുമ്പ് തന്നെ പുറത്ത് വന്ന് തുടങ്ങിയിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. അശ്വതി അരുണ്‍ ഹണിട്രാപ് കേസില്‍ ഒരുപാട് ഉദ്യോഗസ്ഥരുടെ പേര് വന്നപ്പോള്‍ അതില്‍ ഏറ്റവും മോശമായി പറഞ്ഞ് കേട്ടിരുന്ന ഉദ്യോഗസ്ഥനാണ് സഞ്ജയ്.
വീണ്ടും ആ പേര് ഉയര്‍ന്ന് വന്നത്, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സഞ്ജയ് കുമാര്‍ ഗുരുദിന്‍ ദിലീപിനെ വിളിച്ചുവെന്ന കാര്യം പുറത്തുവന്നതോടെയാണ്. ദിലീപുമായി ഏകദേശം നാല് മിനുട്ട് പന്ത്രണ്ട് മിനുട്ടോളമാണ് ഈ ഡിഐജി സംസാരിച്ചത്.ഒരു കേസില്‍ പ്രതിസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥന്‍ വിളിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ വിളിച്ചുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സഞ്ജയ് കുമാര്‍ വിളിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നേകാലോടെ ദിലീപിന്റെ അഞ്ച് ഫോണുകളും ഓഫായി. പുതിയ ഫോണുകള്‍ വാങ്ങുന്നു. പിന്നീടാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യലും തേച്ച് മാച്ച് കളയലുമൊക്കെ നടക്കുന്നത്. അപ്പോള്‍ ഈ സഞ്ജയ് ദിലീപിനോട് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് വ്യക്തമായി അറിയാമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. അതേസമയം സഞ്ജയ് ഗുരുദിനെ കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളും ബൈജു വെളിപ്പെടുത്തി.തിരുവനന്തപുരത്തെ ഒരു കോളേജില്‍ സഞ്ജയ് ഗുരുദിന്‍ ഒരു ക്ലാസെടുക്കാന്‍ ചെന്നിരുന്നു. ക്രിമിനല്‍ സെക്യൂരിറ്റിയെ കുറിച്ചായിരുന്നു ക്ലാസാണ് എടുക്കാന്‍ പോയത്. ഫോണിലേക്കോ ലാപ്പ്‌ടോപ്പിലേക്കോ വരുന്ന ക്രിമിനല്‍ മെസേജുകള്‍ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കാനാണ് ഗുരുദിന്‍ എത്തിയത്. ക്ലാസെടുത്ത് കഴിഞ്ഞപ്പോള്‍ നിര്‍ദേശങ്ങളോ സംശയങ്ങളോ ഉണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്നും പറഞ്ഞു. ഫേസ്ബുക്കില്‍ സംസാരിക്കാമെന്ന് പെണ്‍കുട്ടികളെ അറിയിക്കുകയും ചെയ്തു. ക്ലാസ് കഴിഞ്ഞപ്പോള്‍ ചില പെണ്‍കുട്ടികളൊക്കെ ഡിഐജി ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ തുടങ്ങിയിരുന്നു. ഇതെല്ലാം അദ്ദേഹം എക്‌സപ്റ്റും ചെയ്തിരുന്നു.സുന്ദരികളായ പെണ്‍കുട്ടികളുടേത് സ്‌പെഷ്യല്‍ റിക്വസ്റ്റായി വരെ സഞ്ജയ് കുമാര്‍ കണ്ടിരുന്നു. ഇതിലൊരു പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് ആ കുട്ടിയുമായി ചാറ്റിംഗും തുടങ്ങിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചു.
ആ കുട്ടിയോട് പിന്നീട് വാട്‌സ്ആപ്പില്‍ വരാനും നിര്‍ദേശിച്ചു. അതിനായി ഒരു നമ്പറും കൊടുത്തു. ഒപ്പം ഒരു വോയ്‌സ് ക്ലിപ്പുമിട്ടു. പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ആ വോയ്‌സ് ക്ലിപ്പിലുള്ളത്. അത് പുറത്തുപറയാന്‍ കൊള്ളില്ലെന്നും ബൈജു പറയുന്നു. ആ ചാറ്റില്‍ പെണ്‍കുട്ടിക്ക് ഉമ്മയും കൊടുത്തയാളാണ് സഞ്ജയ് ഗുരുദിന്‍. വാട്‌സ്ആപ്പില്‍ ആ പെണ്‍കുട്ടിയുമായി വീഡിയോ കോളിന് വരെ സഞ്ജയ് ശ്രമിച്ചു.വീഡിയോ കോളില്‍ വിളിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്‌തെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അന്ന് പെണ്‍കുട്ടിയുമായി സഞ്ജയ് ഗുരുദിന്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ബൈജു കൊട്ടാരക്കര വീഡിയോയില്‍ പങ്കുവെച്ചു. ഇങ്ങനെയുള്ള ആളുകളെ എന്തിനാണ് പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കുന്നത്. ക്രിമിനല്‍ സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കാന്‍ എത്തിയ പോലീസുകാരനാണ് ഇത്തരമൊരു വൃത്തിക്കേടുകള്‍ കാണിച്ച് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇവരെയൊക്കെ നിലനിര്‍ത്തണോ എന്ന് തീരുമാനിക്കേണ്ടത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നവര്‍ക്കൊപ്പമാണ് പോലീസ് നില്‍ക്കേണ്ടത്. എന്നാല്‍ പെണ്‍കുട്ടികളുമായി അസഭ്യം പറയാനുമൊക്കെയാണ് സഞ്ജയ് കുമാറിനെ പോലുള്ളവര്‍ അധികാരം ഉപയോഗിക്കുന്നതെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി.
about dileep
