Connect with us

നീലകണ്ഠന്റെ കൊട്ടാരമെന്ന് കരുതി ജയിലിൽ; അപ്പൊ ദാ നിൽക്കുന്ന പേട്ടൻ പരമ കഷ്ട്ടം; രഞ്ജിത്തിനെ തേച്ചൊട്ടിച്ചു !

Malayalam

നീലകണ്ഠന്റെ കൊട്ടാരമെന്ന് കരുതി ജയിലിൽ; അപ്പൊ ദാ നിൽക്കുന്ന പേട്ടൻ പരമ കഷ്ട്ടം; രഞ്ജിത്തിനെ തേച്ചൊട്ടിച്ചു !

നീലകണ്ഠന്റെ കൊട്ടാരമെന്ന് കരുതി ജയിലിൽ; അപ്പൊ ദാ നിൽക്കുന്ന പേട്ടൻ പരമ കഷ്ട്ടം; രഞ്ജിത്തിനെ തേച്ചൊട്ടിച്ചു !

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ യാദൃശ്ചികമായി ജയിലില്‍ പോയി കണ്ടതാണെന്ന സംവിധായകന്‍ രഞ്ജിതിന്റെ പരാമര്‍ശത്തില്‍ പല കോണുകളിലിൽ നിന്നും വിമര്‍ശനം ഉയരുകയാണ് . യാദൃശ്ചികമായി പോയി കാണാവുന്ന ഇടമല്ല ജയില്‍ എന്നിരിക്കെയാണ് രഞ്ജിതിനെതിരെ വിമര്‍ശനം കടുക്കുന്നത്. ജയില്‍ സന്ദര്‍ശനത്തിന് മുന്‍കൂര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങണമെന്ന് ആണ് നിയമം എന്നിരിക്കെ എങ്ങനെയാണ് സന്ദര്‍ശനം യാദൃശ്ചികമാകുന്നത് എന്നായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ ചോദിക്കുന്നത്. ഒന്നുകില്‍ രഞ്ജിത് നേരത്തേ അനുമതി വാങ്ങിച്ചിട്ടുണ്ടായിരിക്കാം എന്നും അല്ലെങ്കില്‍ രഞ്ജിത്തിനെ ജയില്‍ ഉദ്യോസ്ഥര്‍ വഴിവിട്ട് സഹായിച്ച് കാണുമെന്നുമാണ് റെജിമോന്‍ കുട്ടപ്പന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷയത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ അരുണ്‍ കുമാറും രംഗത്തെത്തി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് സിനിമാവശ്യങ്ങളുമായി വരുമ്പോള്‍ പെട്ടന്ന് ഇന്നേ വരെ പോയിട്ടില്ലാത്ത കാക്കനാട് ജയിലില്‍ ഒന്ന് കേറാന്‍ സുഹൃത്തിനൊപ്പം തീരുമാനിക്കുക.സൂപ്രണ്ടിനെ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുക. അപ്പോള്‍ അതുവഴി വന്ന ദിലീപിനെ കണ്ട് ഒന്ന് സംസാരിക്കുക. ഇതാണ് നിങ്ങ പറഞ്ഞ യാദൃച്ഛികത എന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. പ്രിയ രഞ്ജിത്, അന്ന് നിങ്ങള്‍ മലയാള സിനിമ സംവിധായകനായിരുന്നു. ഇടതുപക്ഷം വീണ്ടും വരുമെന്നോ ഈ കഥ ഇങ്ങനെ പരിണമിക്കുമെന്നോ നിങ്ങള്‍ക്ക് നിശ്ചയമില്ലായിരുന്നു. അധികാരമുള്ളവര്‍ക്കൊപ്പം നില്‍ക്കേണ്ടി വരുന്നതിന്റെ അവസ്ഥ മനസ്സിലാക്കാം. ന്യായീകരിച്ച് തള്ളി മറിക്കരുത്, എന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ രഞ്ജിതിന്റെ നിലപാടിനെ വിമര്‍ശിക്കുന്നത്.

ശരിയാ. തുലാവര്‍ഷ രാത്രിയിലെ വഴിയാത്രയ്ക്കിടെ ജയില് കണ്ടപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്റെ കൊട്ടാരമാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞ് പരിഹസിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ എ ഷാജി പറയുന്നത്. അകത്ത് കയറിയിട്ടും ജയിലാണെന്ന് മനസ്സിലായില്ല. ഇങ്ങളെ പ്രണ്ട് പേട്ടന്‍ അകത്തുണ്ട്, കണ്ടിട്ട് പോകിന്‍ എന്നാരോ പറഞ്ഞു. പോയി കണ്ടു. മീശ പിരിച്ച് ഒന്നു പേടിപ്പിക്കുകേം ചെയ്തു. അയിനാണ്, കെ എ ഷാജി ഫേസ്ബുക്കില്‍ പറഞ്ഞു. സമാനമായി നിരവധി പേരാണ് രഞ്ജിതിന്റെ വിശദീകരണത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം ജയിലില്‍ ദിലീപിനെ കണ്ടത് യാദൃശ്ചികമായാണെന്ന് രഞ്ജിത് പറഞ്ഞിരുന്നു. ഒരു യാത്രയ്ക്കിടെ നടന്‍ സുരേഷ് കൃഷ്ണ ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി എന്നാണ് രഞ്ജിത് പറഞ്ഞത്.

താന്‍ അന്ന് ദിലീപ് നിരപരാധിയാണെന്നൊന്നും പറഞ്ഞിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തിരുന്നു. ദിലീപിന് വേണ്ടി താന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയില്‍ പങ്കെടുത്ത് വാദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിനോട് അധികം സംസാരിച്ചില്ലെന്നും സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് പത്ത് മിനുട്ട് സംസാരിച്ചെന്നും രഞ്ജിത് പറഞ്ഞിരുന്നു. 2017 ലാണ് ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞത്. രഞ്ജിതിനെ കൂടാതെ ജയറാം, സുരേഷ് കുമാര്‍, കൊല്ലം തുളസി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്.

about renjith

More in Malayalam

Trending

Recent

To Top