Malayalam
ഞങ്ങളുടെ പൊന്നോമനയ്ക്ക് ഇന്ന് ഒരു വയസ്;അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്; അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ് ! നിലയുടെ ക്യൂട്ട് ചിത്രങ്ങളുമായി പേളിപേളി
ഞങ്ങളുടെ പൊന്നോമനയ്ക്ക് ഇന്ന് ഒരു വയസ്;അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്; അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ് ! നിലയുടെ ക്യൂട്ട് ചിത്രങ്ങളുമായി പേളിപേളി
തന്റെ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് പേളി മാണി. പേളിയുടേയും ശ്രീനിഷിന്റെയും മകളായ നിലയ്ക്കും സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. നില ജനിച്ചപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ടായിരുന്നു. പല പൊതുവേദികളിലും ആഘോഷങ്ങളിലുമെല്ലാം മകൾക്കൊപ്പമുള്ള ചിത്രങ്ങളും പേളി പങ്കുവയ്ക്കാറുണ്ട്. നിലയ്ക്ക് ഇന്ന് ഒരു വയസ് തികയുകയാണ്. നിലയുടെ ഒന്നാം പിറന്നാളിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് പേളി.
നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങൾക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിർത്താൻ കഴിഞ്ഞില്ല. അവൾ ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവൾ ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചർ കൂടിയാണ്. മമ്മയും ദാദയും നിന്നെ സ്നേഹിക്കുന്നു നില. അവൾ നിങ്ങൾക്കെല്ലാവർക്കും സ്നേഹം അറിയിക്കുന്നു… അവളുടെ വലിയ കുടുംബം- എന്നാണ് പേളിയും ശ്രീനിഷും കുറിച്ചിരിക്കുന്നത്. സ്നേഹത്തോടെ നിലയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഇതിന് മുൻപ് പലപ്പോഴും നിലയുടെ ക്യൂട്ട് ചിത്രങ്ങൾ പേളി പങ്കുവച്ചിട്ടുണ്ട്. നില നല്ല ക്യൂട്ടാണെന്നാണ് പലരുടേയും അഭിപ്രായം. നിരവധി താരങ്ങളും ആരാധകരുമാണ് നിലയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. നടി ഭാമ, ദീപ്തി വിധു പ്രതാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് പേളി. ഗർഭിണി ആയിരുന്ന സമയത്ത് ശ്രീനിഷ് നോക്കിയതിനെ കുറിച്ചും പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെ പോലെയായിരുന്നു നോക്കിയിരുന്നത് എന്നാണ് പേളി കുറിച്ചത്.
വലിയ ഒരു ആരാധക നിര തന്നെയാണ് പേളി മാണിക്കുള്ളത്. പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകൾക്കും പേളി ഇരയായിട്ടുണ്ട്. അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ട്രോളുകൾ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പേളി പറഞ്ഞിരുന്നു. ട്രോളുകളൊക്കെ താൻ വളരെയധികം ആസ്വദിച്ചിരുന്നുവെന്നും പേളി പറഞ്ഞിരുന്നു. വിവാഹ ശേഷമാണ് പേളി സിനിമ രംഗത്തും സജീവമാകുന്നത്. ബിഗ് ബോസിലൂടെ പ്രണയിച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ് ബോസ് ഒന്നാം സീസണിൽ പ്രേക്ഷകർക്ക് മുന്നിലായിരുന്നു പേളിയും ശ്രീനിഷും പ്രണയിച്ചത്. ശ്രീനിഷിനോട് പ്രണയം തോന്നിയ നിമിഷത്തെ കുറിച്ചും പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരത്തിൽ നിന്ന് പുറത്തു വന്നതിന് ശേഷം അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
about pearly
