Malayalam
അഭിനയം സിനിമയിൽ മാത്രം, ജീവിതത്തിൽ ഇല്ല ആ ചോദ്യങ്ങൾക്ക് മുന്നിൽ ചങ്കുറപ്പോടെ മഞ്ജു വാര്യർ
അഭിനയം സിനിമയിൽ മാത്രം, ജീവിതത്തിൽ ഇല്ല ആ ചോദ്യങ്ങൾക്ക് മുന്നിൽ ചങ്കുറപ്പോടെ മഞ്ജു വാര്യർ
അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ് നടിമഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിയ്ക്കുന്നതല്ല. നൂറ് ശതമാനവും ആ പേര് അർഹിക്കുന്നുണ്ട്. പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നതോടെ മികച്ച കഥാപാത്രങ്ങളാണ് മഞ്ജു സമ്മാനിച്ചത്
നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയിട്ടുണ്ട് താരം. മഞ്ജുവിനെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും പാട്ടിലൂടെ അമ്പരിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ
ടെലിവിഷനിലും മഞ്ജു സജീവമാണ്. സിനിമാതിരക്കുകള്‍ക്കിടയിലും ചാനല്‍ പരിപാടിയിലേക്ക് പറന്നെത്താറുണ്ട് താരം. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. തന്നെ എപ്പോഴും പിന്തുണയ്ക്കുകയും സ്നേഹവും നിലനിര്‍ത്തുകയും ചെയ്യുന്നവരോട് നന്ദി പറഞ്ഞ് താരവും എത്താറുണ്ട്. ചാനല്‍ പരിപാടികളിലൂടെ തന്റെ ആധിപത്യം രേഖപ്പെടുത്തുകയായിരുന്നു മഞ്ജു. താരം പങ്കെടുത്ത എപ്പിസോഡുകള്‍ റേറ്റിംഗിലും ഏറെ മുന്നിലാണെന്നുള്ളതാണ് മറ്റൊരു കാര്യം.
മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ക്ക് പിന്നാലെ ടോപ് സിംഗറിലേക്ക് അതിഥിയായി മഞ്ജു വാര്യര്‍ എത്തിയിരുന്നു. കുരുന്ന് ഗായകരുടെ പാട്ട് ആസ്വദിക്കാനും അവരോടൊപ്പം ആടിപ്പാടാനും മഞ്ജു മുന്നിലുണ്ടായിരുന്നു.
അതെ സമയം തന്നെ രഞ്ജിനി ഹരിദാസിന്റെ സ്വയംവരം നടക്കുകയാണെന്നും വിശിഷ്ടാതിഥിയായി മഞ്ജു വാര്യര്‍ എത്തുമെന്നുമായിരുന്നു ഫ്ളവേഴ്സ് ചാനല്‍ അറിയിച്ചത്. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന റിയാലിറ്റി ഷോയിലേക്കും താരമെത്തിയിരുന്നു. രമേഷ് പിഷാരടിയാണ് പരിപാടിയുടെ മെന്റര്‍. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ രംഗം അനുകരിക്കാനായിരുന്നു രഞ്ജിനിയും രമേഷ് പിഷാരടിയും ആവശ്യപ്പെട്ടത്. സിനിമയില്‍ മാത്രമേ അഭിനയിക്കാറുള്ളൂവെന്നും ജീവിതത്തില്‍ അങ്ങനെയല്ലെന്നുമുള്ള മറുപടിയായിരുന്നു രഞ്ജിനി നല്‍കിയത്. മഞ്ജു വാര്യര്‍ പങ്കെടുത്ത എപ്പിസോഡിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.
