Malayalam
ഫഹദിന്റെ ആദ്യ നായിക; വിവാഹ ശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷം; ഒടുവിൽ അത് തന്നെ സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം!
ഫഹദിന്റെ ആദ്യ നായിക; വിവാഹ ശേഷം സിനിമയിൽ നിന്ന് അപ്രത്യക്ഷം; ഒടുവിൽ അത് തന്നെ സംഭവിച്ചു; ഇപ്പോഴത്തെ ജീവിതം!
പതിനെട്ടാം വയസിൽ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടനായിരുന്നു ഫഹദ് ഫാസിൽ . ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന വിധത്തിലാണ് ഫഹദ് അപ്രത്യക്ഷൻ ആയത്. എന്നാൽ ഗംഭീര തിരിച്ചുവരവാണ് താരം രണ്ടാം വരവിൽ നടത്തിയത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക കഥാപാത്രമായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല്‍ ആയിരുന്നു. 2002ല്‍ പുറത്തെത്തിയ ഹായ് എന്ന ചിത്രത്തിലൂടെയായിരുന്നു നികിതയുടെ സിനിമ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു
എന്നാല്‍ ഇപ്പോള്‍ ഇതാ നടിയെ തിരഞ്ഞ് പിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറല്‍ ആവുന്നത്. 2017ലാണ് നികിത വിവാഹിതയാകുന്നത്. ഗംഗന് ദീപ് സിംഗ് മാഗോയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മകളുടെ പേര് ജാസ്മിര നികിത മാഹോയ എന്നാണ്.
നിര്‍മ്മാതാവ് ഡി. രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചിത്രത്തിലാണ് നികിത ആദ്യമായി അഭിനയിക്കുന്നത് . അതേ വര്‍ഷം തന്നെ മലയാളത്തില്‍ ഫഹദിന്റെ നായികയായി കയ്യെത്തും ദൂരത്തില്‍ എത്തുകയായിരുന്നു . പിന്നീട് ബസ് കണ്ടക്ടര്‍, കനല് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു 2018ല്‍ രാജസിംഹ എന്ന കന്നഡ ചിത്രത്തിലാണ് അവസാനമായി നടി അഭിനയിച്ചത്.
2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് (കെഎഫ്പിഎ) നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. . നടന് ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് സോഷ്യൽ മീഡിയയിലടക്കം ഇത് വലിയ വർത്തയായിരുന്നു
