Malayalam
ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഫാേട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ച ബീന ആന്റണി; കമന്റ് ചെയ്ത ആരാധകർ
ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഫാേട്ടോഷൂട്ടിന്റെ ചിത്രം പങ്കുവെച്ച ബീന ആന്റണി; കമന്റ് ചെയ്ത ആരാധകർ
ബിഗ് സ്ക്രീനിൽ തുടക്കം കുറിച്ച് ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി. സ്നേഹ സമ്പന്നയായ അമ്മയായും ഏഷണിക്കാരിയായ അമ്മയായും എല്ലാം അഭിനയിച്ച് തകര്‍ക്കുകയാണ് നടി. അതിനോടൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ്. പഴയ കാല ഓര്‍മകളും പുതിയ വിശേഷങ്ങളും എല്ലാം ബീന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കും. ഒപ്പം ഭര്‍ത്താവ് മനോജും ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട.
ടിക്ക് ടോക്ക് വീഡിയോയ്ക്ക് സമാനമായ ലൊക്കേഷന്‍ റീലുകളാണ് അധികവും ബീന ആന്റണി പങ്കുവയ്ക്കാറുള്ളത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ചത് ഒരു ഫാേട്ടോഷൂട്ടിന്റെ ചിത്രമാണ്. വളരെ മനോഹരമായിരിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ മാത്രം പോര, അത് കണ്ട് തന്നെ അറിയണം
‘ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടാണ് ബീന ആന്റണി ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു കഴപ്പവുമില്ല, ഇനിയും ഇനിയും ഇതുപോലെ ഫോട്ടോകള്‍ പങ്കുവയ്ക്കണം എന്നാണ് ആരാധകരുടെ കമന്റുകള്‍. 26 ന്റെ ചെറുപ്പമുള്ളപ്പോള് മോഡലിങ് ചെയ്യുന്നതില്‍ എന്താണ് കുഴപ്പം, ചേച്ചി ഇനിയും ധൈര്യമായി മോഡലിങ് ചെയ്യൂ എന്ന് പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍ പ്രചോദനപരമാണ്.
ബീന ആന്റണിയോടുള്ള സ്നേഹം പ്രകടിപ്പിയ്ക്കുന്ന കമന്റുകള്‍ മാത്രമാണ് ഷിമീര് സൈന്‍ ഫോട്ടോഗ്രാഫി പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. അജൂബ് ആണ് ബീന ആന്റണിയെ മേക്കപ്പ് ഇട്ട് സുന്ദരിയാക്കിയത്. മറീസ് ഡിസൈനേഴ്സിന്റേതാണ് ബീന ധരിച്ച വേഷം. പ്രായം വെറും നമ്പറുകള്‍ മാത്രമാണ്, ബീന ആന്റണിയ്ക്ക് ഇപ്പോഴും മോഡലിങ് ധൈര്യത്തോടെ ചെയ്യുകയും ഇതുപോലെ ഫോട്ടോ എടുത്ത് പങ്കുവയ്ക്കുകയും ചെയ്യാം
about beena antony
