News
അപ്പുവിനെ അവസാനമായി വീണ്ടും കണ്ടു; പുനീതിന്റെ അവസാന ചിത്രം കണ്ട് കണ്ണു നിറഞ്ഞ് ആരാധകര്‍
അപ്പുവിനെ അവസാനമായി വീണ്ടും കണ്ടു; പുനീതിന്റെ അവസാന ചിത്രം കണ്ട് കണ്ണു നിറഞ്ഞ് ആരാധകര്‍
ആരാധകരെ ഏറെ കണ്ണീരിലാഴ്ത്തി കൊണ്ടായിരുന്നു നടന് പുനീത് രാജ്കുമാറിന്റെ മരണ വാര്‍ത്ത എത്തിയത്. പുനീത് രാജ് കുമാര്‍ മരിക്കുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ഈ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരാഴ്ച കന്നടയിലെ മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാനായി നിരവധി ആരാധകരാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. സൈനികന്റെ വേഷത്തിലാണ് ചിത്രത്തില്‍ പുനീത് എത്തിയത്. പുനീതിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായ ജെയിംസിന് തീയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്പുവിനെ അവസാനമായി വീണ്ടും കണ്ടു എന്നാണ് സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളും നിറ കണ്ണുകളോടെ പറയുന്നത്. പുനീതിനെ ഒന്നുകൂടി ബിഗ് സ്ക്രീനില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
സിനിമ കണ്ട് ഏറെ വിഷമത്തോടെയാണ് ചിലര്‍ തീയേറ്ററുകളില്‍ നിന്നും ഇറങ്ങിയത്. അദ്ദേഹത്തിന്റെ ആകര്‍ഷകമായ അഭിനയം സംഭാഷണം അവതരിപ്പിക്കുന്ന രീതി, സ്റ്റൈല്‍ എന്നിവയൊക്കെ മികച്ചതാണെന്ന് ആരാധകര്‍ പറയുന്നത്. ട്വിറ്ററില്‍ അടക്കം ചിത്രം പ്രധാന ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. പുനീത് ബാക്കിവെച്ച ഭാഗങ്ങള്‍ക്ക് സിനിമയില്‍ ശബ്ദം നല്‍കിയത് സഹോദരനും നടനുമായ ശിവരാജ് കുമാര്‍ ആണ്.
പ്രിയ ആനന്ദ്, അനു പ്രചാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജെയിംസ്, കെജിഎഫിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം താരത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്ന മറ്റൊരു ചിത്രമായ ദ്വൈത്വയുടെ ഭാവി എന്താകുമെന്ന ആശങ്കയും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.
കന്നടയിലെ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാര് കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മില്‍വെച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയതാരത്തിന്റെ മരണ വാര്‍ത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്.
