Connect with us

ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമല്ല; നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ്

Malayalam

ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമല്ല; നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ്

ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമല്ല; നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ്

നിര്‍ണായക നീക്കവുമായി നെറ്റ്ഫ്‌ലിക്‌സ് എത്തുന്നു. ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമാകില്ല. അക്കൗണ്ട് പങ്കുവെക്കുന്നതില്‍ പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ലിക്‌സ് തീര്‍ത്തും നിര്‍ണായകമായ തീരുമാനവുമായി എത്തിയിരിക്കുകയാണ്.

അക്കൗണ്ട് വിവരങ്ങള്‍ വീടിന് പുറത്തേയ്ക്ക് പങ്കുവയ്ക്കുന്നതിന് അധിക തുക ഈടാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിലി, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് എടുത്ത് പാസ് വേര്‍ഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ നീക്കം വരുന്നതോടെ ഈ പതിവിനു മാറ്റമുണ്ടായേക്കും. എന്നാല്‍, എങ്ങനെയാണ് ഇത് കണ്ടെത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

More in Malayalam

Trending

Recent

To Top