ദിലീപിനെ കുറിച്ച് അങ്ങനെ പറഞ്ഞാൽ; ക്രിമിനലുകളാക്കി വായടപ്പിക്കാൻ ചിലർ! പൊട്ടിത്തെറിച്ച് രാഹുല്‍ ഈശ്വർ!
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീച്ചേക്കമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനെ പിന്നാലെയാണ ക്രൈംബ്രാഞ്ചിനെതിരായ നീക്കവുമായി സൈബര്‍ വിദഗ്ധനായ സായ് ശങ്കർ രംഗത്ത് വന്നത്.
തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിനും വക്കീലായ അഡ്വക്കേറ്റ് ബി രാമന്‍പിളളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് കോഴിക്കോട് സ്വദേശിയായ സായ് ശങ്കർ ആരോപിക്കുന്നത്. മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിക്കുന്നതില്‍ ദിലീപിന് ഇയാളുടെ സഹായം ലഭിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തുകയും വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് സൈബര്‍ തെളിവുകള്‍ നശിപ്പിച്ചത് ബി രാമന്‍പിളളയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പറയണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചയില്‍ ദിലീപ് ഭാഗത്തെ പിന്തുണച്ചായിരുന്നു പതിവുപോലെ രാഹുല്‍ ഈശ്വർ സംസാരിച്ചത്. സായ് ശങ്കർന്റെ ക്രിമിന്‍ ബാക്ക് ഗ്രൌണ്ട് എന്നുള്ള ആരോപണങ്ങളൊന്നും ഇവിടെ പ്രസക്തമല്ലെന്നും അദ്ദേഹം വാദിക്കുന്നു. രാഹുല്‍ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ
സായ് ശങ്കറിന് ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉണ്ടെന്ന് ആരോപിച്ചാല്‍ ബാലചന്ദ്ര കുമാറിനും ഇതേ ബാക്ക് ഗ്രൌണ്ട് ഉണ്ടെന്ന് ഞാനും ആരോപിച്ചാലോ. തെളിവുകള്‍ പുറത്ത് വരുന്നത് വരെ ബാലചന്ദ്രകുമാറിനെ ഒരിക്കലും അങ്ങനെ പറയരുതെന്ന് നേരത്തെ തന്നെ പറഞ്ഞ ആളാണ് ഞാന്‍. ഒരു സ്ത്രീയുടെ പരാതിയില്‍ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തതിനാല്‍ അദ്ദേഹം ക്രിമിനലാണെന്നും ബാക്ക് ഗ്രൌണ്ട് മോശമാണെന്നും പറയുന്നതില്‍ എന്താണ് അർത്ഥം. ദിലീപിന് അനുകൂലമായി ഏതെങ്കിലും വാദം ഉന്നയിക്കുന്നവരെയാകെ ക്രിമിനലുകളെന്നും പിആർ വർക്കുകളെന്നും പറഞ്ഞ് റദ്ദ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇത്തരമൊരു പ്രചരണം അഴിച്ച് വിടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോയെന്ന് എനിക്ക് അറിയില്ല. മുമ്പ് കോടതി തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പോലെ. പകുതി മനസ്സിലാക്കിയ കാര്യങ്ങള്‍ വെച്ച് ആള്‍ക്കാർ പല കാര്യങ്ങളും പറയുകയാണ്. സായ് ശങ്കരനെ പൊലീസ് സമർദ്ദത്തിലാക്കി എന്നുള്ളത് സത്യമാണെങ്കിലോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. ബാലചന്ദ്രകുമാർ റെക്കോർഡിങ് ഉണ്ടെന്ന് പറയുന്നത് പോലെ ഇദ്ദേഹവും തന്റെ കയ്യില്‍ റെക്കോർഡിങ് ഉണ്ടെന്ന് പറയുന്നു. രണ്ട് പേരും പറയുന്നത് അതെല്ലാം വിചാരണ സമയത്ത് കൊടുക്കാമെന്നാണ്. തന്റെ കുടുംബത്തെ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമല്ലേ.സായ് ശങ്കർ ചെയ്തത് ശരിയാ കാര്യമാണെന്ന് പറയുന്നില്ല. പക്ഷെ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തിയെങ്കില്‍ വലിയ തെറ്റ് ചെയ്തത് ബൈജു പൌലോസാണ്. ഫയല്‍ ഫോണില്‍ നിന്നും കോപ്പി ചെയ്യുന്നതിനെ ടാമ്പറിങ് എന്ന് വിളിക്കാന്‍ സാധിക്കുമോയെന്നാണ് എനിക്ക് ഈ രംഗത്ത വിദഗ്ധരോട് ചോദിക്കാനുള്ളത് .മാത്രമല്ല ആ വിവരങ്ങള്‍ കേസുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പൊലീസിന് എങ്ങനെ മനസ്സിലായി. നീക്കം ചെയ്യപ്പെട്ട ആ രേഖകളിലുള്ളത് എന്താണ് എന്നതാണ് ഏറ്റവും പ്രധാനമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.
ABOUT DILEEP
